• Logo

Allied Publications

Americas
സഭകൾ തമ്മിലുള്ള കൂട്ടായ്മകൾ കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അതിജീവിക്കുന്നതിനു സഹായകരമായിരിക്കണം: മാർ സ്തെഫാനോസ്
Share
ന്യൂയോർക്ക് : അനന്തമായ സാധ്യതകളും വെല്ലുവിളികളും ഉള്ള ഈ കാലഘട്ടത്തിൽ സഭകൾ തമ്മിലുള്ള കൂട്ടായ്മകൾ മനുഷ്യനെയും പ്രപഞ്ചത്തെയും ആവാസ വ്യവസ്ഥയെയും ഐക്യപ്പെടുത്തുന്നതിനുള്ള ചാലകശക്തിയാകണമെന്നും പ്രകൃതിയെ അതിന്‍റെ സന്തുലിതാവസ്ഥയിൽ നിലനിർത്താനായി സഭകൾ കൈക്കൊള്ളുന്ന പരിശ്രമങ്ങൾക്ക് ഈ കൂടിവരവ് പ്രചോദനമായി തീരണമെന്നും മലങ്കര കത്തോലിക്ക അമേരിക്ക കാനഡ രൂപതാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ സ്തെഫനോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്‌തു

മേയ് രണ്ടിനു ന്യൂയോർക് ക്യുൻസ് വില്ലേജിലുള്ള സെന്‍റ് ജോൺസ് മാർത്തോമ പള്ളിയിൽ നടന്ന സെന്‍റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2022ലെ പ്രവർത്തനോദ് ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്‍റ് റവ. ഷാലു ടി. മാത്യു അധ്യക്ഷത വഹിച്ച യോഗം ക്ലർജി വൈസ് പ്രസിഡന്‍റ് ഫാ. ജോൺ തോമസിന്‍റെ പ്രാത്ഥനയോടെ ആരംഭിച്ചു. അൽമായ വൈസ് പ്രസിഡന്റ് കളത്തിൽ വർഗീസ് സ്വാഗതം ആശംസിച്ചു. എപ്പിസ്കോപ്പൽ സഭയുടെ ബിഷപ് ഡോ. ജോൺസി ഇട്ടി ആശംസാപ്രസംഗം നടത്തി. സെക്രട്ടറി തോമസ് ജേക്കബ് (ഷാജി) എക്യൂമെനിക്കൽ ഫെഡറേഷൻറെ പ്രവർത്തന വർഷത്തെ കർമപരിപാടികൾ വിവരിച്ചു. ജോയിന്‍റ് ട്രഷറർ ജോൺ തോമസ് നന്ദി പറഞ്ഞു. ഗാനശുശ്രുഷക്ക് സിഎസ്ഐ ഗായകസംഘവും സെന്‍റ് ജോൺസ് മാർത്തോമ ഗായക സംഘവും നേതൃത്വം നൽകി. മാർസിയ തോമസ് മാസ്റ്റർ ഓഫ് സെറിമണി ആയരിന്നു.

റവ. പി . എം. തോമസ് (സെന്‍റ് ജോൺസ് മാർത്തോമ്മ ചർച്ച്), റവ. ഫാ. നോബി അയ്യനേത്ത് (വിൻസെന്‍റ് ഡി പോൾ മലങ്കര കാത്തലിക് ചർച്ച്), റവ. ഷാജി കൊച്ചുമ്മൻ (ലോംഗ് ഐലൻഡ് മാർത്തോമ ചർച്ച്), റവ. സാം എൻ. ജോഷ്വാ (ജൂബിലി മെമ്മോറിയൽ സിഎസ്ഐ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.