• Logo

Allied Publications

Americas
മലയാളമിഷൻ കോഓർഡിനേറ്റർ നഴ്സുമാർക്കെതിരെ നടത്തിയ പരാമർശം അപലപനീയം: പിഎംഎഫ്
Share
ഡാളസ് : അനന്തപുരിയിൽ ഏപ്രിൽ 27 മുതൽ മൂന്നു ദിവസം നീണ്ടു നിന്ന ഹിന്ദു മഹാ സമ്മേളനത്തിൽ പ്രവാസികളായ നഴ്സുമാരെയും ആ ജോലിയുടെ മഹത്വത്തേയും അപമാനിച്ചു ഖത്തറിലെ മലയാള മിഷൻ കോഓർഡിനേറ്റർ ദുർഗാദാസ് നടത്തിയ ,പരാമർശം അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവും അപലപനീയവും ആണെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽപ്രസിഡന്‍റ് എം.പി. സലീം, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ്കാനാട്ട്, ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ,ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു,

മത പരിവർത്തനത്തെകുറിച്ചും നഴ്സുമാരുടെ റിക്രൂട്ടിംഗ് സംബന്ധിച്ചും ഏതു സാഹചര്യത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തുവാൻ തയാറായതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.മാത്രവുമല്ല അദ്ദേഹം നടത്തിയ പരാമർശത്തിന്‍റെ ആധികാരികത തെളിയിക്കാൻ അദ്ദേഹം ബാധ്യസ്ഥനുനുമാണെന്ന് നേതാക്കൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി .

ഇതൊരു പ്രവാസി വിഷയം ആയതിനാലും പ്രവാസി സംഘടനയുടെ പ്രവർത്തകർ എന്ന നിലയിലും ഇത്തരം വിവാദ പരാമർശങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരേണ്ടത് ഏതൊരു പ്രവാസിയുടെയും കടമയും ഉത്തരവാദിത്വവും ആണ്. ഇത്തരം ആളുകൾ പ്രവാസികൾക്കും സമൂഹത്തിനും അപമാനവും തിരുത്തപ്പെടേണ്ട അനിവാര്യവുമാണ്.

ദുർഗാദാസിന്‍റെ പ്രസ്താവന പ്രവാസി വിഷയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ബുദ്ധിശക്തിയും നിശ്ചയദാർഢ്യവും, വളരെ മാന്യവും ആയ ജോലി നോക്കുന്ന നഴ്സിംഗ്സമൂഹവും ,പ്രവാസി സമൂഹവും അദ്ദേഹത്തിന് മാപ്പു കൊടുക്കുമെന്നാശിക്കാം. ഇത്തരം വികലമായ പരാമർശങ്ങൾ പ്രവാസികൾക്ക് നേരെ ഉന്നയിക്കാതിരിക്കാൻ പ്രബല പ്രവാസി നേതാക്കളും സമൂഹവും ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നു.

ലോകത്തിലെ എല്ലാ നഴ്‌സുമാർക്കും പ്രവാസി സമൂഹത്തിനും പി എം എഫ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പിഎം എഫ് നേതാക്കൾ ഉറപ്പു നൽകി.

എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍.
ഫ്‌ളോറിഡ : തോക്കെടുത്തു കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം.
ട്രക്കില്‍ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു.
സാന്‍ അന്റോണിയോ (ടെക്സസ്): സാന്‍ അന്റോണിയോ ട്രക്കില്‍ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം 51 ആയെന്ന് ബെക്സര്‍ കൗണ്ടി കമ്മീഷണര്‍ റെബേക്ക ക്ലെ ചൊവ്വാഴ്
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു.
ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ജൂൺ 26 ഞായറാഴ്ച രാവിലെ പത്തിന്‍റെ വിശുദ്ധ കുർബാനയ്ക്
സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാളിന് കൊടിയേറി.
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ
സിപിഎം സംഘപരിവാർ ശക്തികളുടെ ഗാന്ധിനിന്ദക്കെതിരെ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി.
ഡാളസ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന സിപിഎം, സംഘപരിവാർ ശക്തികളുടെ നടപടിയിൽ ഒഐസിസിസി യുഎസ്എ നാഷണൽ കമ്മിറ്റി പ്രതിഷേധിച്ചു.