• Logo

Allied Publications

Middle East & Gulf
പ്രവാസി ക്ഷേമ പദ്ധതികള്‍ : വെബിനാര്‍
Share
കുവൈറ്റ് സിറ്റി : ദീര്‍ഘകാലം പ്രവാസികളായിരുന്നിട്ടും തിരിച്ചു പോകുന്ന ഘട്ടത്തില്‍ നീക്കിയിരുപ്പ് ഒന്നുമില്ലാതെ വെറും കൈയോടെ മടങ്ങിപോകുന്ന നിരവധി പ്രവാസി സുഹൃത്തുക്കളുടെ അനുഭവ സാക്ഷ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

പ്രവാസികള്‍ക്ക് സര്‍ക്കാറുകള്‍ നല്‍കുന്ന ആനുകൂല്യങ്ങളെയും പദ്ധതികളെയും കുറിച്ച് ധാരണയില്ലാത്തതിനാലും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാത്തതു കാരണവും പ്രവാസി പെന്‍ഷന്‍ പോലെയുള്ള പദ്ധതികളില്‍ ഇന്നും ഭൂരിഭാഗം പ്രവാസികളും അംഗങ്ങളല്ല എന്നതാണ് വാസ്തവം. ഈ പശ്ചാത്തലത്തില്‍ പ്രവാസി ക്ഷേമ പദ്ധതികള്‍ : അറിയേണ്ടതെല്ലാം എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് വെബിനാര്‍ സംഘടിപ്പിക്കുന്നു.

മേയ് ആറിനു (വെള്ളി) കുവൈറ്റ് സമയം 4.30 ന്ന് (ഇന്ത്യൻ സമയം വൈകുന്നേരം 7 ന്) കേരള സർക്കാർ പ്രവാസി വെൽഫെയർ ബോർഡുമായി സഹകരിച്ചു നടത്തുന്ന വെബിനാറിൽ കേരളാ സർക്കാർ പ്രവാസികൾക്കു വേണ്ടി നടപ്പാക്കുന്ന വ്യത്യസ്ത സേവനങ്ങളെ കുറിച്ച് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്‌ സീനിയര്‍ ഓഫീസ് അസിസ്റ്റന്‍റ് കെ.എല്‍ അജിത്കുമാര്‍ ശ്രോതാക്കളുമായി സംവദിക്കും.

സൂം ഓണ്‍ലൈനില്‍ 826 0029 2318 എന്ന ഐഡിയും 2022 എന്ന പാസ് വേഡും ഉപയോഗിച്ചു വെബിനാറില്‍ പങ്കെടുക്കാം. സദസ്യര്‍ക്ക് സംശയനിവാരണത്തിന് അവസരമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക് : 97322896

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്