• Logo

Allied Publications

Middle East & Gulf
കെഇഎ കുവൈത്ത് ഈദ് സ്നേഹസംഗമം നടത്തി
Share
കുവൈറ്റ് സിറ്റി: കാസർഗോഡ് എക്സ്പ്പാട്രിയേട്സ് അസോസിയേഷൻ (കെ.ഇഎ) കുവൈറ്റ് പെരുന്നാൾ ദിനത്തിൽ ഈദ് സ്നേഹസംഗമം നടത്തി.ഈദ് സ്നേഹസന്ദേശം കൈമാറിക്കൊണ്ട് അരങ്ങേറിയ വിവിധ കലാ പരിപാടികൾ കലാസ്വാദനത്തിന്‍റെ പുണ്യരാവായി മാറി.

കുവൈറ്റിലെ പ്രശസ്തരായ ഗായികാ ഗായകന്മാർ അണിനിരന്നുകൊണ്ടുള്ള ഗാനമേളയിൽ പ്രശസ്ത ഗായകരായ അനുരാജ്, റാഫി കല്ലായി, ശോഭിത് കാസർകോട്, നാഷാദ് തിടിൽ , സുബിൻ, എസ്തർ ജോൺ എന്നിവർ അണിനിരന്നു. യാസർ കരിങ്കല്ലത്താനി പരിപാടി കോർഡിനേറ്റ് ചെയ്തു. സംഘടനയിലെ പിഞ്ചു കുട്ടികൾ മുതൽ മുതിർന്ന നേതാക്കൾവരെ അണിനിരന്ന് അവതരിപ്പിച്ച ഇതര കലാപരിപാടികൾ തുടങ്ങിയവ പരിപാടിക്ക് മാറ്റു കൂട്ടി. രസകരങ്ങളായ ചോദ്യോത്തരിയും സമ്മാനപ്പെരുമഴയും, രുചിഭേദത്തോടെയുള്ള ഭക്ഷണവും വേറിട്ട അനുഭവമായി.

ഏറെ നാളുകൾക്കുശേഷം കെഇഎയുടെ നേതാക്കളും സഹപ്രവർത്തകരും സംഘടനാംഗങ്ങളും ഒന്നിച്ചണിനിരന്ന പരിപാടി കെഇഎ ചീഫ് പാട്രൻ സത്താർ കുന്നിൽ ഈദ് സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. കെഇഎ ആക്ടിംഗ് പ്രസിഡന്‍റ് ഹാരിസ് മുട്ടന്തല അധ്യക്ഷത വഹിച്ചു.

കെഇഎ ആക്ടിംഗ് ജനറൽ സെക്രട്ടറി ശ്രീനിവാസൻ, കെഇഎ ഉപദേശക സമിതി അംഗങ്ങളായ സലാം കളനാട്, ഹമീദ് മധുർ, രാമകൃഷ്ണൻ കള്ളാർ , കേന്ദ്ര ഭാരവാഹികളായ സത്താർ കൊളവയൽ , സുബൈർ കാടാങ്കോട് , നൗഷാദ് തിടിൽ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ഈദ് സ്നേഹസംഗമം പ്രോഗ്രാം കൺവീനർ ജലീൽ ആരിക്കാടി സ്വാഗതവും കെഇഎ. ഓർഗനൈസിംഗ് സെക്രട്ടറി നാസർ ചുള്ളിക്കര നന്ദിയും പറഞ്ഞു.

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്