• Logo

Allied Publications

Americas
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രവർത്തത്തനോദ്ഘാടനം ഹൂസ്റ്റണിൽ മേയ് 29 ന്
Share
ഹൂസ്റ്റൺ: വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒമ്പതാമത് ദേശീയ പ്രവർത്തക സമിതിയുടെ പ്രവർത്തനോദ്ഘാടനം മേയ് 29 നു (ഞായർ) വൈകുന്നേരം അഞ്ചിനു ഹൂസ്റ്റണിൽ നടക്കും.

മാഗ് കേരള ഹൗസ് വേദിയാകുന്ന ചടങ്ങിൽ രാഷ്ട്രീയമാധ്യമസാമൂഹിക രംഗത്തെ പ്രമുഖർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്‍റെ പ്രവർത്തനോദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും.

സുനിൽ തൈമറ്റം (പ്രസിഡന്‍റ്), രാജു പള്ളത്ത് (സെക്രട്ടറി) , ഷിജോ പൗലോസ് ( ട്രഷറർ ), ബിജു സക്കറിയ (വൈസ് പ്രസിഡന്‍റ്) , സുധ പ്ലക്കാട്ട് (ജോയിന്‍റ് സെക്രട്ടറി) , ജോയ് തുമ്പമൺ (ജോയിന്‍റ് ട്രഷറർ) , ജോർജ് ചെറായിൽ (ഓഡിറ്റർ) , സുനിൽ ട്രൈസ്റ്റാർ (പ്രസിഡന്‍റ് ഇലക്ട്). ബിജു കിഴക്കേകൂറ്റ്‌ (അഡ്വൈസറി ബോർഡ് ചെയർമാൻ) എന്നിവരടങ്ങുന്ന ദേശീയ പ്രവർത്തക സമിതിയാണ് ചടങ്ങിനു നേതൃത്വം നൽകുന്നത് .

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ ആതിഥ്യമരുളുന്ന ചടങ്ങ് വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ചാപ്റ്റർ പ്രസിഡന്‍റ് ജോർജ് തെക്കേമല, വൈസ് പ്രസിഡന്‍റ് ജോയ്‌സ് തോന്നിയാമല , സെക്രട്ടറി ഫിന്നി രാജു, ട്രഷറർ മോട്ടി മാത്യു, ഇവന്‍റ് കോഓർഡിനേറ്റർ ജിജു കുളങ്ങര എന്നിവർ പറഞ്ഞു .

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി