• Logo

Allied Publications

Americas
ഇന്‍റർനെറ്റ് സൂപ്പർ താരം കൈലിയ പോസി മരിച്ച നിലയിൽ
Share
വാഷിംഗ്ടൺ ഡിസി: ഇന്‍റർനെറ്റ് ലോകത്തെ അതിപ്രശസ്ത താരങ്ങളിലൊരാളായ കൈലിയ പോസി (16) അന്തരിച്ചു. അമ്മ മാർസി പോസി ഗാറ്റർമാൻ ആണ് മരണവാർത്ത ഫേസ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത്.

ബുധനാഴ്ച കനേഡിയൻ അതിർത്തിയിൽനിന്ന് ഏതാനും മൈലുകൾ അകലെയുള്ള വാഷിംഗ്ടൺ സ്റ്റേറ്റിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിൽ പോസിയുടെ മൃതദേഹം കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പോസി ജീവനൊടുക്കിയതാണെന്നാണ് റിപ്പോർട്ട്. ശോഭനമായ ഒരു ഭാവി മുന്നിലുള്ള താരമായിരുന്നെങ്കിലും നിർഭാഗ്യവശാൽ ഒരു നിമിഷത്തെ അപക്വമായ തീരുമാനം അവളുടെ ജീവിതം നഷ്ടപ്പെടുത്തിയെന്നു കുടുംബം പറഞ്ഞു.

അഞ്ചു വയസുള്ളപ്പോൾ ടിഎൽസിയുടെ "ടോഡ്‌ലേഴ്സ് ആൻഡ് ടിയാരസ്' എന്ന പരിപാടിയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശസ്തയായി മാറിയത്. അവളുടെ പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു GIF ലോകമെമ്പാടും പ്രചരിച്ചിരുന്നു.

2012ലെ എപ്പിസോഡുകളിലൊന്നിൽ, അന്ന് 5 വയസുണ്ടായിരുന്ന കൈലിയയുടെ ഒരു ചിരിക്കുന്ന മുഖം ഉണ്ടായിരുന്നു. ആഗോളതലത്തിൽ വൈറലായി. പോസി അടുത്തിടെ മിസ് ടീൻ വാഷിംഗ്ടൺ മത്സരത്തിൽ പങ്കെടുത്തതായി അവളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലെ ഒരു പോസ്റ്റിൽ പറയുന്നു. പോസി ലിൻഡൻ ഹൈസ്കൂളിൽ ചേർന്നുവെന്നും വാണിജ്യ പൈലറ്റാകാൻ കോളജിൽ ഏവിയേഷൻ പഠിക്കുമെന്നും മത്സരത്തിന്‍റെ വെബ്സൈറ്റ് പറഞ്ഞിരുന്നു.

മികച്ച ഗ്രേഡുകൾ നേടിയതിന് സ്കൂളിന്‍റെ ഡീൻസ് ലിസ്റ്റിലും കൈലിയ ഇടം പിടിച്ചിരുന്നു. പോസിയുടെ അപ്രതീക്ഷിത വിടപറയലിൽ ദുഃഖമറിയിച്ചുകൊണ്ട് അവളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലേക്ക് സന്ദേശങ്ങളുടെ പ്രവാഹമാണ്.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.