• Logo

Allied Publications

Americas
അലബാമ കറക്‌ഷൻ ഓഫീസറെ കണ്ടെത്താൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
Share
അലബാമ: ലോഡർ ഡെയ്‌ൽ കൗണ്ടി ഡിറ്റൻഷൻ സെന്‍ററിൽനിന്നും കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ അസിസ്റ്റന്‍റ് ഡയറക്ടർ ഓഫ് കറക്‌ഷൻസ് വിക്കി വൈറ്റിനെ കണ്ടെത്തുന്നതിന് പോലീസ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു. ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10,000 ഡോളർ പ്രതിഫലവും വാഗ്ദാനം ചെയ്തു.

ഡിറ്റൻഷൻ സെന്‍ററിൽനിന്നും കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ക്രിമിനൽ കേയ്സി വൈറ്റിനെ കോടതിയിലേക്കെന്നു പറഞ്ഞ് പെട്രോൾ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഈ നടപടി നിലവിലുള്ള നിയമങ്ങൾക്ക് എതിരാണെന്നും ഇത്തരം ക്രിമിനൽ സ്വഭാവമുള്ളവരെ കോടതിയിലേക്കു കൊണ്ടുപോകുന്പോൾ രണ്ടു പേർ കൂടെ ഉണ്ടാകണമെന്ന് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

മാത്രവുമല്ല, കെയ്സിനെ കോടതിയിൽ ഹാജരാക്കുന്നതിനും മെന്‍റൽ ഇവാലുവേഷനുമാണെന്നു വിക്കി വൈറ്റ് പറഞ്ഞതു കള്ളമായിരുന്നുവെന്നു കണ്ടെത്തിയതും മനപൂർവം ജയിലിൽ നിന്നും പ്രതിയെ രക്ഷപ്പെടുത്തിയതും ഇവർക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നു.

വിശദമായ അന്വേഷണത്തിൽ ഡിറ്റൻഷൻ ഓഫിസർ പ്രതി കേയ്സ് വൈറ്റുമായി പ്രത്യേക ബന്ധം സ്ഥാപിച്ചിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. വിക്കിവൈറ്റിന്‍റെ ജീവൻ അപകടത്തിലാകുമോ എന്ന ആശങ്കയിലും നിലനിൽക്കുന്നു.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.