• Logo

Allied Publications

Middle East & Gulf
ഇന്തോ ബഹറിൻ മ്യൂസിക് ഫെസ്റ്റിവലിൽ ആശാ ശരത്തിന്‍റെ നൃത്തപരിപാടി മേയ് നാലിന്
Share
മനാമ: ബഹറിൻ കേരളീയ സമാജം ഇന്ത്യൻ എംബസി ബഹറിൻ കൾച്ചറൽ അതോറിട്ടിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഇന്തോ ബഹറിൻ മ്യൂസിക് ഫെസ്റ്റിവലിൽ മേയ് നാലിനു (ബുധൻ) പ്രശസ്ത സിനിമാ താരവും നർത്തകിയുമായ ആശാ ശരത്തിന്‍റെ നൃത്ത പരിപാടി അരങ്ങേറും.

സുഗതകുമാരി ടീച്ചറുടെ പ്രശസ്ത കവിതയായ "കൃഷ്ണ നീയെന്നെയറിയില്ല' എന്ന കവിതയുടെ സംഗീതനൃത്താവിഷ്കാരമാണ് ആശ ശരത്ത് വേദിയിൽ ആവിഷ്കരിക്കുന്നത്.

പെരുന്പാവൂർ സ്വദേശിയായ ആശ ശരത്ത് കലാലയ ജീവിതത്തിൽ തന്നെ നൃത്ത പരിപാടികളുമായി സജീവമായിരുന്നു. വരാണസിയിൽ നടന്ന അഖിലേന്ത്യ നർത്തക മത്സരത്തിലെ വിജയിയായ തീർന്ന ആശ ശരത്ത് ഇന്നു മലയളത്തിലെ പ്രമുഖ അഭിനേത്രി കൂടിയാണ്.

വിവാഹത്തിനുശേഷം ആശ ദുബായിൽ സ്ഥിരതാമസമാക്കി. ദുബായിൽ റേഡിയൊ ഏഷ്യ എഫ് എമ്മിൽ റേഡിയോ ജോക്കി ആയും പ്രോഗ്രാം പ്രൊഡ്യൂസറായും എട്ടു വർഷത്തോളം ജോലി ചെയ്തു. 2003 ൽ ആശ ശരത്തിന്‍റെ നൃത്ത വിദ്യാലയം കൈരളി കലാകേന്ദ്രം യുഎയിൽ സ്ഥാപിതമായി. കൈരളി കലാകേന്ദ്രത്തിനു യുഎഇയിൽ നാല് ശാഖകളുണ്ടിപ്പോൾ. നർത്തകി എന്ന നിലയിൽ നിരവധി പുരസ്കാരങ്ങൾ ആശ ശരത്ത് നേടിയിട്ടുണ്ട്.

ദുരദർശൻ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടാണ് ആശ ശരത്ത് അഭിനയരംഗത്ത് എത്തുന്നത്. നിഴലും നിലാവും പറയുന്നത് എന്ന സീരിയലിലെ അഭിനയത്തിന് ആശയ്ക്ക് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലെ നായിക വേഷം ആശ ശരത്തിനെ കുടുംബ പ്രേക്ഷകരുടെ പ്രിയനടിയാക്കി മാറ്റി.

2012 ൽ ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് ആശ ശരത്ത് സിനിമയിലേയ്ക്ക് ചുവടുവയ്ക്കുന്നത്. തുടർന്നു കർമ്മയോദ്ധാ, വർഷം, ദൃശ്യം എന്നിവയുൾപ്പെടെ മുപ്പതോളം സിനിമകളിൽ അവർ അഭിനയിച്ചു. പാപനാശം ഉൾപ്പെടെ ചില തമിഴ് സിനിമകളിലും. ബാഗ്മതി അടക്കം ചില തെലുങ്കു ചിത്രങ്ങളിലും ആശ അഭിനയിച്ചിട്ടുണ്ട്.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.