• Logo

Allied Publications

Americas
കേരളാ ഫു‌ട്ബോൾ ടീമിനു ഫൊക്കാനയുടെ അഭിനന്ദനങ്ങൾ
Share
ന്യുയോർക്ക് : സന്തോഷ് ട്രോഫിയിൽ കിരീടം നേടിയ കേരളാ ടീമിനെ ഫൊക്കാന ഭാരവാഹികൾ അഭിനന്ദിച്ചു.

ഏഴാം തവണ സന്തോഷ് ട്രോഫിയിൽ കേരളാ ടീം മുത്തമിടുമ്പോൾ അത് ലോകത്തിലെ എല്ലാ മലയാളികളുടെയും അഭിമാനത്തെ വാനോളമുയർത്തിയ ഒന്നാണെന്നും എല്ലാ മലയാളികളുടെയും സാക്ഷാത്ക്കാരമാണ് യാഥാർഥ്യമാ‌യതെന്നും ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസും ജനറൽ സെക്രട്ടറി സജിമോൻ ആന്‍റണിയും ട്രഷറർ സണ്ണി മറ്റമനയും അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

ഫുട്ബോൾ ലോകത്താകമാനം ആരാധിക്കുന്ന കായിക വിനോദമാണ്. ഫുട്ബോളിനെ നെഞ്ചോട് ചേർത്തുവയ്ക്കുന്നവരാണ് മലയാളികൾ. പ്രഗൽഭമായ ഫുട്ബോൾ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരു ജനത അതിവസിക്കുന്നിടമാണ് കേരളം.

സന്തോഷ് ട്രോഫി മത്സരങ്ങൾ അരങ്ങേറിയ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കളികാണാനായി തിങ്ങിക്കൂടിയ ആയിരങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് രണ്ടു മണിക്കൂറിലേറെ നേരം കളി കണ്ടത്. ഇതെല്ലാം മലയാളിയുടെ ഫുട്ബോൾ പ്രണയത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് എന്നും ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. സന്തോഷ് ട്രോഫി വിജയിച്ച ഓരോ ഫുട്ബോൾ താരവും നാളയുടെ വാഗ്ദാനങ്ങളായി വളരട്ടെയെന്നും അവർക്ക് ഫൊക്കാനയുടെ എല്ലാവിധ സഹായങ്ങളും ഉണ്ടാവുമെന്നും ഭാരവാഹികൾ അറിയിച്ചു.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.