• Logo

Allied Publications

Americas
ആമസോണിൽ യൂണിയൻ രൂപീകരിക്കാനുള്ള നീക്കത്തിനു തിരിച്ചടി
Share
സ്റ്റാറ്റൻഐലൻഡ് (ന്യൂയോർക്ക്): സ്റ്റാറ്റൻഐലൻഡിലെ ആമസോൺ ഫെസിലിറ്റിയിൽ യൂണിയൻ രൂപീകരിക്കുന്നതിന് സംഘടനാ നേതാക്കൾ നടത്തിയ നീക്കം ജീവനക്കാർ തള്ളിക്കളഞ്ഞു.

എൽഡിജെ 5 ഫെസിലിറ്റിയിലെ 62 ശതമാനം ജീവനക്കാർ യൂണിയൻ രൂപീകരിക്കണമെന്ന ആവശ്യം വോട്ടെടുപ്പിലൂടെയാണ് തള്ളിക്കളഞ്ഞത്. 618 പേർ യൂണിയൻ രൂപീകരണത്തെ എതിർത്തപ്പോൾ 380 പേർ മാത്രമാണ് അനുകൂലിച്ചത്. ആകെ 1633 വോട്ടുകളാണ് ഉണ്ടായിരുന്നത്. 998 വോട്ടുകൾ എണ്ണിയതിൽ രണ്ടു വോട്ടുകൾ അസാധുവായി.

കഴിഞ്ഞ മാസമാണ് ആമസോൺ കന്പനിയുടെ ചരിത്രത്തിലാദ്യമായി സ്റ്റാറ്റൻഐലൻഡിലെ ആമസോൺ ജീവനക്കാർ യൂണിയൻ ഉണ്ടാക്കുന്നതിനെ അനുകൂലിച്ചു വോട്ടു ചെയ്തത്. ഏതായാലും ആഗോള തൊഴിലാളി ദിനത്തിൽ ഇത്തരമൊരു തിരിച്ചടി ലഭിച്ചതിൽ യൂണിയൻ നേതാക്കൾ നിരാശയിലാണ്.

അതേസമയം ആമസോൺ ലേബർ യൂണിയന്‍റെ യൂണിയൻ രൂപീകരണ നീക്കത്തെ തള്ളിക്കളഞ്ഞ തൊഴിലാളികളുടെ നടപടിയെ ആമസോൺ വക്താവ് കെല്ലി നന്‍റൽ അഭിനന്ദിച്ചു. ജീവനക്കാരുടെ പ്രശ്നങ്ങൾ എന്താണെന്നു കേൾക്കുന്നതിനും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും മാനേജ്മെന്‍റ് തയാറാണ്. പിന്നെ എന്തിനാണ് യൂണിയന്‍റെ ആവശ്യം എന്നാണ് മനേജ്മെന്‍റ് പ്രതിനിധികളുടെ ചോദ്യം.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​