• Logo

Allied Publications

Americas
സ്നേക്ക് ഷോയ്ക്ക് ഇടയ്ക്ക് പാമ്പിന്‍റെ കടിയേറ്റു പരിശീലകൻ മരിച്ചു
Share
കോർപസ് ക്രിസ്റ്റി: പാന്പിനെ പ്രദർശിപ്പിക്കുന്നതിനിടയിൽ പാമ്പിന്‍റെ കടിയേറ്റു പരിശീലകൻ മരിച്ചു. ടെക്സസിൽ ഏപ്രിൽ മൂന്നിനു കെന്‍റൽ കൗണ്ടി ഫെയർ അസോസിയേഷൻ റാറ്റിൽ സ്നേക്ക് റൗണ്ട് ഓഫ് ഇവന്‍റിലായിരുന്നു സംഭവം.

പാമ്പിനെ കുറിച്ചു വിശദീകരിക്കുന്നതിനിടയിൽ പരിശീലകൻ യൂജിൻ ഡി. ലിയോണിന്‍റെ തോളിൽ റാറ്റിൽ ഇനത്തിൽപെട്ട പാന്പ് കടിക്കുകയായിരുന്നു. ഉടൻതന്നെ കോർപസ് ക്രിസ്റ്റി ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.

യൂജിൻ ഡി. ലിയോൺ സീനിയർ പാമ്പിനെ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നുവെന്നും അതുതന്നെ അദ്ദേഹത്തിന്‍റെ ജീവനെടുത്തെന്നും സംഘാടകനായ ഫെയർ അസോസിയേഷൻ പ്രസിഡന്‍റ് പറഞ്ഞു.

പാമ്പിനെ എവിടെ കണ്ടാലും യൂജിനെയായിരുന്നു സമീപ പ്രദേശത്തുള്ളവർ വിളിച്ചിരുന്നത്. അദ്ദേഹം പാമ്പിനെ വളരെ വിദഗ്ധമായി പിടിച്ചിരുന്നുവെന്നും സമീപ പ്രദേശങ്ങളിലുള്ളവർ പറഞ്ഞു. ഫയർ ഡിപ്പാർട്ട്മെന്‍റിലെ ഒരംഗം കൂടിയായിരുന്നു യൂജിൻ.

നിരവധി ടിവി ഷോകളിലും യൂജിൻ പാമ്പിനെ പ്രദർശിപ്പിക്കുകയും അവയുമായി അടുത്തു ഇടപെടുകയും ചെയ്തിരുന്നു. ടെക്സസിൽ മാരക വിഷമുള്ള ചുരുക്കം ചില പാമ്പുകളിൽ ഒന്നാണ് റാറ്റിൽ സ്നേക്ക്. പാമ്പുകൾ യൂജിന്‍റെ ഒരു പാഷനായിരുന്നുവെന്നും നിരവധി വർഷമായി യൂജിൻ ഇതിൽ ആനന്ദം കണ്ടെത്തിയിരുന്നുവെന്നും സഹോദരി സാക്ഷ്യപ്പെടുത്തി.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.