• Logo

Allied Publications

Americas
സാൻ അന്‍റോണിയോ സെന്‍റ് ജോർജ് ഓർത്തഡോക്സ്‌ ദേവാലയം കൂദാശ ചെയ്തു
Share
സാൻ അന്‍റോണിയോ (ടെക്സസ്): മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സാൻ അന്‍റോണിയോ സെന്‍റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയം കൂദാശ ചെയ്തു. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത കൂദാശ കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ചു.

ഏപ്രിൽ 29നു പള്ളി കവാടത്തിൽ എത്തിച്ചേർന്ന മെത്രാപോലീത്തായെ കത്തിച്ച മെഴുകുതിരി നൽകി ഇടവക വികാരി റവ. ഫാ. സുനോജ് ഉമ്മൻ മാലിയിൽ ഇടവക ജനങ്ങളുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു.

വൈകുന്നേരം ആറിനു പുതിയ കുരിശിൻ തൊട്ടിയുടെ കൂദാശ കർമം തിരുമേനി നിർവഹിച്ചു. തുടർന്നു പള്ളിയിൽ സന്ധ്യാ നമസ്കാരവും പള്ളി കൂദാശയുടെ ഒന്നാം ഭാഗവും നടന്നു.

30നു രാവിലെ ഏഴിനു പള്ളി കൂദാശയുടെ രണ്ടാം ഭാഗവും നടത്തി വിശുദ്ധ മൂറോൻ പുരട്ടി ദേവാലയത്തെ പൂർണമായി ശുദ്ധീകരിച്ചു. തുടർന്നു നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയിൽ തിരുമേനി മുഖ്യ കാർമികനായിരുന്നു. ഫാ. ജോൺസൺ പുഞ്ചക്കോണം, ഫാ. സാം മാത്യു എന്നിവർ സഹ കാർമികരായിരുന്നു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ തിരുമേനി അധ്യക്ഷത വഹിച്ചു. ഉച്ച ഭക്ഷണത്തോടുകൂടി കൂദാശ പരിപാടികൾ അവസാനിച്ചു.

വൈകുന്നേരം 6.30 നു സഹദായുടെ പെരുന്നാളിനു തുടക്കമായി. റാസയുടെ മുന്നോടിയായി എന്തിനായി റാസ നടത്തപ്പെടുന്നു എന്നു തിരുമേനി വിശദീകരിച്ചു. റാസക്കു ശേഷം ആശിർവാദവും ഭക്ഷണവും ഉണ്ടായിരുന്നു.

പെരുന്നാളിന്‍റെ പ്രധാന ദിനമായ മേയ് ഒന്നിനു രാവിലെ 8 നു നമസ്കാരവും തുടർന്നു തിരുമേനിയുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും, റാസയും ശ്ലൈഹീക വാഴ്‌വും നടത്തി. തുടർന്നു നടന്ന വച്ചൂട്ട് നേർച്ചയോടു കൂടെ ഈ വർഷത്തെ പെരുനാളിനു സമാപനമായി.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​