• Logo

Allied Publications

Middle East & Gulf
ഇന്തോ ബഹറിൻ ഡാൻസ് ആൻഡ് മ്യൂസിക്കൽ ഫെസ്റ്റ് മേയ് മൂന്നു മുതൽ
Share
മനാമ: ബഹറിൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും ബഹറിൻ സാംസ്കാരിക വകുപ്പിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്തോ ബഹറിൻ ഡാൻസ് ആൻഡ് മ്യൂസിക്കൽ ഫെസ്റ്റിനു മേയ് മൂന്നിനു (ചൊവ്വ) തുടക്കം കുറിക്കും.

സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും ഗസലിലും ഭജനിലും ലോക ശ്രദ്ധ നേടിയ ഗായകൻ അനൂപ് ജലോട്ടയാണ് ആദ്യ ദിവസത്തെ സംഗീത നിശയിൽ പങ്കെടുക്കുന്നത് . ഭജൻ സാമ്രാട്ട് എന്ന പേരിൽ പ്രശസ്തനായ അനൂപ് ജലോട്ട ഇന്ത്യൻ സംഗീതത്തിനു നൽകിയ സംഭാവനകൾ പരിഗണിച് ഇന്ത്യൻ സർക്കാർ പദ്മ ശ്രീ നൽകി ആദരിച്ചിരുന്നു.

ഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലും വിദേശത്തും ആയിരകണക്കിന് ആരാധകരുള്ള അനൂപ് ജലോട്ടയുടെ സംഗീത പരിപാടിക്ക് വമ്പിച്ച സ്വീകരണമാണ് ലഭിക്കുന്നതെന്നും മേയ് മൂന്നു മുതൽ 14 വരെ നീണ്ടു നിൽക്കുന്ന സംഗീത നൃത്ത പരിപാടിക്ക് ബഹറിനിലെ വിദേശി സ്വദേശി വ്യത്യാസമില്ലാതെ നൂറുകണക്കിനാളുകളാണ് പരിപാടികൾ വീക്ഷിക്കാൻ സമാജത്തെ സമീപിക്കുന്നതെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു .

രാത്രി 7.30 നു ആരംഭിക്കുന്ന പരിപാടി പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. നാലിനു നടക്കുന്ന ഉദ്‌ഘാടന യോഗത്തിൽ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ, ബഹറിൻ അതോറിറ്ററി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റി യുടെ ഡയറക്ടർ ജനറൽ ഷെ‍യ്ഖ് ഹാല ബിൻത് മുഹമ്മദ് അൽ ഖലീഫ ,അബ്ദുറഹ്മാൻ ജുമാ തുടങ്ങിയവർ പങ്കെടുക്കുമെന്നു ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ
ഗ​ള്‍​ഫ് എ​യ​ര്‍ ഖ​ത്ത​റി​ലെ പാ​ര്‍​ട്ണ​ര്‍​മാ​ര്‍​ക്കാ​യി സു​ഹൂ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ : ബഹ്റിൻ​ നാ​ഷ​ണ​ല്‍ കാ​രി​യ​റാ​യ ഗ​ള്‍​ഫ് എ​യ​ര്‍ ഖ​ത്ത​റി​ലെ പാ​ര്‍​ട്ണ​ര്‍​മാ​ര്‍​ക്കും ക​സ്റ്റ​മേ​ഴ്സി​നു​മാ​യി സു​ഹൂ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
അജ്പക് യാത്രയയപ്പു നൽകി.
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ (അജ്പക് ) എക്സിക്യൂട്ടീവ് മെമ്പറും സ്പോർട്സ്
അ​ജ്പ​ക് ഈ​ദ് ,വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ്പ​ക്) പി​ക്നി​ക്കും ഈ​ദ് വി​ഷു ആ​ഘോ​ഷ​വും ഏ​പ്രി​ൽ 12 വെ​ള്ളി​യാ​ഴ്ച രാ​വി​ല
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യം ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ സ​ൺ ഡേ ​സ്കൂ​ളാ​യ ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍