• Logo

Allied Publications

Middle East & Gulf
ജനകീയ ഇഫ്‌താർ സംഘടിപ്പിച്ചു
Share
റിയാദ് : റംസാൻ മാസത്തിൽ സമൂഹ നോമ്പുതുറയുടെ ഭാഗമായി കേളി കലാ, സാംസ്‌കാരിക വേദി സുലൈ, ബത്ഹ, ന്യൂ സനയ്യ എന്നീ ഏരിയകൾ പൊതുജനങ്ങൾക്കായി ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കൂടുതൽ പ്രവാസികളിലേക്ക് കേളിയുടെ സാന്നിദ്ധ്യം എത്തിക്കുന്നതിന് വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരിയ തലങ്ങളിലാണ് ഇഫ്താർ സംഘടിപ്പിച്ചത്.

20 വർഷത്തോളമായി മുടക്കമില്ലാതെ ഇഫ്താർ സംഗമങ്ങൾ നടത്തിവരുന്ന കേളിക്ക്, കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കോവിഡ് ബാധിതരും കോവിഡിനെ തുടർന്നു ജോലിയും ശമ്പളവുമില്ലാതെ, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുകയായിരുന്ന നിരവധി സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് താങ്ങും തണലുമായി അവർക്കാവശ്യമായ മരുന്നും ഭക്ഷണ സാധനങ്ങളും മെഡിക്കൽ ഉപകരണങ്ങളും അടങ്ങിയ നിരവധി ഇഫ്താർ കിറ്റുകൾ അവരുടെ താമസ്ഥലങ്ങളിലെത്തി കേളി വിതരണം ചെയ്തിട്ടുണ്ട്.

സുലൈ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുലൈ ഷിബ ജസീറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ നൂറോളം കുടുംബങ്ങൾ ഉൾപ്പെടെ എഴുനൂറിലധികം പ്രവാസികളാണ് സംഗമത്തിൽ പങ്കെടുത്തത്.

സംഘാടക സമിതി ചെയർമാൻ ജോർജ് പി.ഒ., കൺവീനർ ഹാഷിം കുന്നത്തറ, ഏരിയ സെക്രട്ടറി കാഹിം ചേളാരി, രക്ഷാധികാരി കമ്മിറ്റി കൺവീനർ അനിരുദ്ധൻ, അർഷിദ്, പ്രശാന്ത്, ബലരാമൻ, ഏരിയ വോളന്‍റിയർ ക്യാപ്റ്റൻ ഇസ്മായിൽ, ഇസ്ഹാഖ്, ഷറഫ്, വിനയൻ, നവാസ് ഷമീർ പറമ്പടി എന്നിവർ ഇഫ്താറിന്‍റെ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകി.

ബത്ഹ ഏരിയ കമ്മിറ്റിയുടേയും കേന്ദ്ര കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ക്ലാസിക് റസ്റ്ററന്‍റ് പരിസരത്ത് നടന്ന ഇഫ്താർ സംഗമത്തിൽ മറ്റു സംസ്ഥാനക്കാരും വിവിധ രാജ്യക്കാരും ഉൾപ്പെടെ ആയിരത്തിലധികം പ്രവാസികൾ പങ്കെടുത്തു. ഷമീർ കുന്നുമ്മൽ, അനിൽ അറക്കൽ, രാമകൃഷ്ണൻ, വിനോദ്, ഹുസ്സൈൻ മണക്കാട്, സുധീഷ് തറോൽ, സുനിൽ പോത്തോടി, മോഹൻദാസ്, ബിജു തായമ്പത്ത് എന്നിവർ ഇഫ്താർ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകി. ലുലു ഹൈപ്പർ മാർക്കറ്റ്, സോനാ ജ്വല്ലറി എന്നിവർ ഇഫ്താറുമായി സഹകരിച്ചു.

ന്യൂ സനയ്യ ദുബായ് മാർക്കറ്റിനകത്തും ദുബായ് ഒയാസിസ് റസ്റ്ററന്‍റിലും നടന്ന ന്യൂ സനയ്യ ഏരിയ കമ്മറ്റിയുടെ ഇഫ്താർ സംഗമത്തിൽ സമീപ പ്രദേശങ്ങളിലെ ലേബർ ക്യാമ്പിൽ നിന്നുള്ള വ്യത്യസ്ത രാജ്യക്കാരായ തൊഴിലാളികൾ ഉൾപ്പെടെ ആയിരത്തഞ്ഞൂറിലധികം പേർ പങ്കെടുത്തു.

മുൻ ഇഫ്താർ സംഗമങ്ങളെ അപേക്ഷിച്ച് ബഹുജന പങ്കാളിത്തം കൊണ്ട് ഇത്തവണത്തെ ഇഫ്താർ ഗംഭീര വിജയമായിരുന്നെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

ഇഫ്താറിന്‍റെ മുന്നൊരുക്കങ്ങൾക്ക് സംഘാടക സമിതി കൺവീനർ അബ്ബാസ്, ചെയർമാൻ നാസർ, ന്യൂ സനയ്യ ആക്ടിംഗ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി, പ്രസിഡന്‍റ് ഹുസൈൻ, ബ്രാഞ്ച് സെക്രട്ടറി മനോഹരൻ, ദുബൈ റസ്റ്ററന്‍റ് പ്രതിനിധി റാഫി ചേനാടൻ, എ ടു ഇസഡ് മാർക്കറ്റ് മാനേജർ നവാസ് എന്നിവർ നേതൃത്വം നൽകി.

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു.
അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു.
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി.
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു.