• Logo

Allied Publications

Middle East & Gulf
ജനകീയ ഇഫ്‌താർ സംഘടിപ്പിച്ചു
Share
റിയാദ് : റംസാൻ മാസത്തിൽ സമൂഹ നോമ്പുതുറയുടെ ഭാഗമായി കേളി കലാ, സാംസ്‌കാരിക വേദി സുലൈ, ബത്ഹ, ന്യൂ സനയ്യ എന്നീ ഏരിയകൾ പൊതുജനങ്ങൾക്കായി ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കൂടുതൽ പ്രവാസികളിലേക്ക് കേളിയുടെ സാന്നിദ്ധ്യം എത്തിക്കുന്നതിന് വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരിയ തലങ്ങളിലാണ് ഇഫ്താർ സംഘടിപ്പിച്ചത്.

20 വർഷത്തോളമായി മുടക്കമില്ലാതെ ഇഫ്താർ സംഗമങ്ങൾ നടത്തിവരുന്ന കേളിക്ക്, കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കോവിഡ് ബാധിതരും കോവിഡിനെ തുടർന്നു ജോലിയും ശമ്പളവുമില്ലാതെ, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുകയായിരുന്ന നിരവധി സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് താങ്ങും തണലുമായി അവർക്കാവശ്യമായ മരുന്നും ഭക്ഷണ സാധനങ്ങളും മെഡിക്കൽ ഉപകരണങ്ങളും അടങ്ങിയ നിരവധി ഇഫ്താർ കിറ്റുകൾ അവരുടെ താമസ്ഥലങ്ങളിലെത്തി കേളി വിതരണം ചെയ്തിട്ടുണ്ട്.

സുലൈ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുലൈ ഷിബ ജസീറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ നൂറോളം കുടുംബങ്ങൾ ഉൾപ്പെടെ എഴുനൂറിലധികം പ്രവാസികളാണ് സംഗമത്തിൽ പങ്കെടുത്തത്.

സംഘാടക സമിതി ചെയർമാൻ ജോർജ് പി.ഒ., കൺവീനർ ഹാഷിം കുന്നത്തറ, ഏരിയ സെക്രട്ടറി കാഹിം ചേളാരി, രക്ഷാധികാരി കമ്മിറ്റി കൺവീനർ അനിരുദ്ധൻ, അർഷിദ്, പ്രശാന്ത്, ബലരാമൻ, ഏരിയ വോളന്‍റിയർ ക്യാപ്റ്റൻ ഇസ്മായിൽ, ഇസ്ഹാഖ്, ഷറഫ്, വിനയൻ, നവാസ് ഷമീർ പറമ്പടി എന്നിവർ ഇഫ്താറിന്‍റെ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകി.

ബത്ഹ ഏരിയ കമ്മിറ്റിയുടേയും കേന്ദ്ര കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ക്ലാസിക് റസ്റ്ററന്‍റ് പരിസരത്ത് നടന്ന ഇഫ്താർ സംഗമത്തിൽ മറ്റു സംസ്ഥാനക്കാരും വിവിധ രാജ്യക്കാരും ഉൾപ്പെടെ ആയിരത്തിലധികം പ്രവാസികൾ പങ്കെടുത്തു. ഷമീർ കുന്നുമ്മൽ, അനിൽ അറക്കൽ, രാമകൃഷ്ണൻ, വിനോദ്, ഹുസ്സൈൻ മണക്കാട്, സുധീഷ് തറോൽ, സുനിൽ പോത്തോടി, മോഹൻദാസ്, ബിജു തായമ്പത്ത് എന്നിവർ ഇഫ്താർ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകി. ലുലു ഹൈപ്പർ മാർക്കറ്റ്, സോനാ ജ്വല്ലറി എന്നിവർ ഇഫ്താറുമായി സഹകരിച്ചു.

ന്യൂ സനയ്യ ദുബായ് മാർക്കറ്റിനകത്തും ദുബായ് ഒയാസിസ് റസ്റ്ററന്‍റിലും നടന്ന ന്യൂ സനയ്യ ഏരിയ കമ്മറ്റിയുടെ ഇഫ്താർ സംഗമത്തിൽ സമീപ പ്രദേശങ്ങളിലെ ലേബർ ക്യാമ്പിൽ നിന്നുള്ള വ്യത്യസ്ത രാജ്യക്കാരായ തൊഴിലാളികൾ ഉൾപ്പെടെ ആയിരത്തഞ്ഞൂറിലധികം പേർ പങ്കെടുത്തു.

മുൻ ഇഫ്താർ സംഗമങ്ങളെ അപേക്ഷിച്ച് ബഹുജന പങ്കാളിത്തം കൊണ്ട് ഇത്തവണത്തെ ഇഫ്താർ ഗംഭീര വിജയമായിരുന്നെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

ഇഫ്താറിന്‍റെ മുന്നൊരുക്കങ്ങൾക്ക് സംഘാടക സമിതി കൺവീനർ അബ്ബാസ്, ചെയർമാൻ നാസർ, ന്യൂ സനയ്യ ആക്ടിംഗ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി, പ്രസിഡന്‍റ് ഹുസൈൻ, ബ്രാഞ്ച് സെക്രട്ടറി മനോഹരൻ, ദുബൈ റസ്റ്ററന്‍റ് പ്രതിനിധി റാഫി ചേനാടൻ, എ ടു ഇസഡ് മാർക്കറ്റ് മാനേജർ നവാസ് എന്നിവർ നേതൃത്വം നൽകി.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.