• Logo

Allied Publications

Americas
സാമൂഹികാരോഗ്യ ക്ഷേമ ലക്ഷ്യവുമായി ഐനാനി ഹെൽത്ത് ഫെയർ
Share
ന്യൂയോർക്ക്: ആരോഗ്യ ക്ഷേമത്തിൽ ശ്രദ്ധിക്കപ്പെടാതെ, അവശ്യമായ ആരോഗ്യ ശുശ്രൂഷയ്ക്ക് അവസരങ്ങളില്ലാതെ പൊതു സമൂഹത്തിന്‍റെ ഭാഗമായി കഴിയുന്നവരെ ലക്ഷ്യമാക്കി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (ഐനാനി), സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസിന്‍റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഹെൽത്ത് ഫെയർ ലോംഗ് ഐലൻഡിൽ ചരിത്ര സംഭവമായി.

ന്യൂയോർക്ക് സ്റ്റേറ്റിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ പരിരക്ഷാ ശൃംഘലയായ നോർത്ത് വെൽ ഹെൽത്ത്, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മോലോയ് കോളജ്, നാസാവ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍റർ, മാരത്തോൺ ഫിസിക്കൽ തെറപ്പി, ന്യൂ ഹോറൈസൺ കൗൺസിലിംഗ് സെന്‍റർ, മോംസ്‌ ഡിമാൻഡ് ആക്ഷൻ ഫോർ ഗൺ സെൻസ് ഇൻ അമേരിക്ക, ലയൺസ് ഐ സെന്‍റർ എന്നീ സ്ഥാപനങ്ങളാണ് അവരുടെ സൗജന്യ സേവനങ്ങളുമായി ഹെമ്പ്സ്റ്റെഡിലെ കെന്നഡി മെമ്മോറിയൽ പാർക്കിൽ നടന്ന ഫെയറിൽ പങ്കെടുത്തത്.

ബ്ലഡ് പ്രെഷർ പരിശോധന, കോവിഡ് ടെസ്റ്റിംഗ്, മാമ്മോഗ്രാം, ആരോഗ്യ സംരക്ഷണ ശിക്ഷണം, ഡയബെറ്റിക്‌സിനുള്ള ഹീമോഗ്ലോബിൻ എ വൺ സി പരിശോധന, മാനസികാരോഗ്യ പരിശോധന, ശാരീരിക വേദനയിൽ നിന്നുള്ള ആശ്വാസത്തിനു ഫിസിക്കൽ തെറപ്പി, സ്ട്രെസ് റിലീഫ് ശിക്ഷണം, കാർഡിയോ പൾമണറി റിസസിറ്റേഷൻ, മയക്കു മരുന്ന് ആസക്തിയെ പ്രതിരോധിക്കുന്നതിനുള്ള കൗൺസിലിംഗ്, ഓപിയോയ്ഡ് ഓവർഡോസ് എമർജൻസി ചികിത്സയ്ക്കുള്ള ശിക്ഷണവും നലോക്‌സോൺ വിതരണവും കുട്ടികളിൽ നിന്ന് തോക്ക് സുരക്ഷിതമാക്കുന്നതിനുള്ള ബോധവൽക്കരണം, ഫിഡെലിസ്‌ കെയർ ഹെൽത്ത് ഇൻഷ്വറൻസ് ആപ്ലിക്കേഷൻ സ്വീകരണം തുടങ്ങി വ്യക്തികൾക്കും സമൂഹത്തിനും വേണ്ട ആരോഗ്യകരമായ പ്രഫഷണൽ സേവനങ്ങളാണ് ഫെയറിൽ നടന്നത്.

ന്യൂ യോർക്കിലെ ഇന്ത്യൻ നഴ്സുമാർ സമൂഹത്തിനു നൽകുന്ന സംഭാവനകളെ ഒരു മലയാളി എന്ന നിലയിൽ വളരെയധികം അഭിമാനത്തോടെയാണ് കാണുന്നതെന്ന് പ്രൊക്ലമേഷൻ ബഹുമതി നൽകി കൊണ്ട് സംസ്ഥാനത്തെ ആറാം ഡിസ്ട്രിക്ട് സെനറ്റർ കെവിൻ തോമസ് പറഞ്ഞു.

തങ്ങളുടെ ലൈസെൻസ് അനുവദിച്ചിട്ടുള്ള പൂർണ ശേഷിയും പരിശീലനത്തിന്‍റെ വ്യാപ്തിയും വ്യക്തികളുടെയും കുടുംബത്തിന്‍റേയും സമൂഹത്തിന്‍റേയും ആരോഗ്യത്തിനും ക്ഷേമത്തിനും വളർച്ചയ്‌ക്കും പ്രതിബദ്ധമാണെന്ന് അസോസിയേഷൻ പ്രസിഡന്‍റ് ഡോ. അന്നാ ജോർജ് പറഞ്ഞു.

ഹെൽത്ത് ഫെയറിൽ പങ്കെടുത്ത സ്ഥാപനങ്ങൾക്ക് സെനറ്റർ കെവിൻ തോമസ് പ്രൊക്ലമേഷൻ നൽകി ആദരിച്ചു. ഡോ. അന്നാ ജോർജ് നന്ദി പറഞ്ഞു.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.