• Logo

Allied Publications

Americas
നാലാമത് വാര്‍ഷിക 5 കെ സീറോ റണ്‍/വാക്ക് ന്യൂജേഴ്‌സിയിലെ സ്കില്‍മാനില്‍ മേയ് 21 ന്
Share
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന നാലാമത് വാര്‍ഷിക 5കെ സീറോ റണ്‍/ വാക്ക് ന്യൂജേഴ്‌സിയിലെ സ്കിൽമാൻ പാർക്കിൽ (Location Address: Main Blvd W & Belle Mead Bladensburg Rd, Skillman, NJ 08558). മേയ് 21നു (ശനി) രാവിലെ ഏഴു മുതല്‍ നടക്കും.

ഇതിലൂടെ സ്വരൂപിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം യുവജന മിഷന്‍ യാത്രകള്‍, സേവന പഠന യാത്രകള്‍ എന്നിവയ്ക്കായി ഉപയോഗിക്കാനാണ് 5 കെ റണ്‍ /വാക്ക് ലക്ഷ്യമിടുന്നത്.

സെന്‍റ് തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ഉദ്യമത്തിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 250ല്‍ പരം ആളുകള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഏകദേശം 500 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 30 ഡോളറും കുട്ടികള്‍ക്ക് 10 ഡോളറും നാലുപേരടങ്ങുന്ന കുടുംബത്തിന് 100 ഡോളറുമായി നിജപ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം അംഗങ്ങള്‍ മേയ് 15നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അമേരിക്കയിലുള്ള എല്ലാ മലയാളികള്‍ക്കും മലയാളി സംഘടനകള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തപ്പെടും. പുരുഷ/സ്ത്രീ വിഭാഗത്തില്‍ നടക്കുന്ന മത്സരവിജയികള്‍ക്ക് ഓരോ ഇനത്തിനും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നല്‍കും.

5കെ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് ടി ഷര്‍ട്ടും "ബാര്‍ബിക്യൂ'വും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സഘാടകര്‍ അറിയിച്ചു.

ഫൊറോന ഇടവകയുടെ യുവജന വിഭാഗം മുന്‍കൈ എടുത്തു നടത്തുന്ന ഇത്തരത്തിലുള്ള ഉദ്യമങ്ങളെ വികാരി ഫാ. ആന്‍റണി പുല്ലുകാട്ട് അഭിനന്ദിച്ചു.

5 കെ സീറോ റണ്‍/ വാക്ക് ന്‍റെ ഗ്രാൻഡ് സ്‌പോണ്‍സര്‍ ജോയ് ആലുക്കാസാണ്.

ഗോൾഡ് സ്പോൺസർ ഓറഡൈം കോർപറേഷനും സിൽവർ സ്പോൺസർ ഡെയിലി ഡിലൈറ്റും ആണ്.

യൂണിറ്റി ബാങ്ക്, സിയാലോജിക്‌ എന്നിവർ ബ്രോൺസ് സ്പോൺസേഴ്സും റിയ ട്രാവൽസ്, റോയൽ ഇന്ത്യ, ഷൈനിംഗ് എയിസ്‌, സിറിയക് കുന്നത്ത് സിപിഎ, പ്രൈം സിപിഎ, പ്രൈം ഹോം ആൻഡ് എസ്റ്റേറ്റ്സ്‌ എന്നിവരാണ് മറ്റു സ്പോൺസർമാർ.

നാലാമത് വാര്‍ഷിക സീറോ 5കെ റണ്‍/വാക്ക് നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും, സ്‌പോണ്‍സര്‍ഷിപ്പിനും ബന്ധപ്പെടുക.

ജെയിംസ് മാത്യു 973 876 4930, ടോം നെറ്റിക്കാടൻ 201 873 6083, ജിം ജോസ് 551 220 7920, ഫെബിൻ സ്റ്റീവ് ജോസ് 732 869 76984, സ്റ്റെഫി ഓലിക്കൽ 973 050 0271.

ഓണ്‍ലൈനില്‍ റജിസ്റ്റർ ചെയ്യാന്‍ ക്ലിക്ക് ചെയ്യുക (https://stsmcc.breezechms.com/form/2022syro5K)

വെബ്: https://www.stthomassyronj.org/fhsportsevents

Email: syro5k@stthomasyronj.org

എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍.
ഫ്‌ളോറിഡ : തോക്കെടുത്തു കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം.
ട്രക്കില്‍ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു.
സാന്‍ അന്റോണിയോ (ടെക്സസ്): സാന്‍ അന്റോണിയോ ട്രക്കില്‍ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം 51 ആയെന്ന് ബെക്സര്‍ കൗണ്ടി കമ്മീഷണര്‍ റെബേക്ക ക്ലെ ചൊവ്വാഴ്
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു.
ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ജൂൺ 26 ഞായറാഴ്ച രാവിലെ പത്തിന്‍റെ വിശുദ്ധ കുർബാനയ്ക്
സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാളിന് കൊടിയേറി.
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ
സിപിഎം സംഘപരിവാർ ശക്തികളുടെ ഗാന്ധിനിന്ദക്കെതിരെ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി.
ഡാളസ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന സിപിഎം, സംഘപരിവാർ ശക്തികളുടെ നടപടിയിൽ ഒഐസിസിസി യുഎസ്എ നാഷണൽ കമ്മിറ്റി പ്രതിഷേധിച്ചു.