• Logo

Allied Publications

Europe
നീന കൈരളിയുടെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ വർണാഭമായി
Share
നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ "പ്രതീക്ഷ 2022' എന്ന പേരിൽ സംഘടിപ്പിച്ചു. ഏപ്രിൽ 23നു നീനാ സ്കൗട്ട് ഹാളിൽ നടന്ന ആഘോഷ പരിപാടികൾ ടിപ്പററി കൗണ്ടി കൗൺസിൽ കമ്മ്യൂണിറ്റി ആൻഡ് സോഷ്യൽ ഇൻക്ലൂഷൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാർഗോ ഹയ്‌സ് മുഖ്യാതിഥിയായിരുന്നു.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ , വിവിധ സ്‌കിറ്റുകൾ തുടങ്ങിയവ ആഘോഷപരിപാടികളുടെ പ്രൗഢി വർധിപ്പിച്ചു . പ്രശസ്ത ഡിജെ ആർട്ടിസ്റ്റ് ക്രിസ്റ്റോയുടെ അതുല്യ പ്രകടനം കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആവേശം കൊള്ളിച്ചു .തുടർന്നു ഡബ്ലിൻ Soul Beats ന്‍റെ ഗാനമേളയും അരങ്ങേറി. വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികൾക്ക് തിരശീല വീണു .

"പ്രതീക്ഷ 2022' സംവിധാനം അനീഷ് കൃഷ്ണനും സൗണ്ട് ഡിസൈൻ ടോം സിറിയക്കുമാണ് നിർവഹിച്ചിരിക്കുന്നത് .പരിപാടികൾക്ക് റിനു കുമാര,ൻ രാധാനാരായണൻ ,വിമൽ ജോൺ ,വിശാഖ് നാരായണൻ,വിനീത പ്രമോദ് ,അഞ്ജിത എബി എന്നിവർ നേതൃത്വം നൽകി.

202223 വർഷത്തെ കമ്മിറ്റി അംഗങ്ങളായി ടോം പോൾ, അഭിലാഷ് രാമചന്ദ്രൻ, സ്റ്റെഫിൻ ജെയിംസ്, അവിനാഷ് ഐസക് , ജോമോൾ ഷിന്‍റോ, മെറീന ജിന്‍റോ, ചിഞ്ചു എൽസൺ എന്നിവരെ തെരഞ്ഞെടുത്തു.

Slatterys ഫാർമസി നീനാ, ടൊയോട്ട നീനാ ,VFS വാട്ടർ സിസ്റ്റം നീനാ, ക്രെഡിറ്റ് യൂണിയൻ നീനാ, Dunnes സ്റ്റോർസ് നീനാ എന്നിവരുടെ സ്‌പോൺസർഷിപ്പിലാണ് "പ്രതീക്ഷ 2022' ഒരു വൻ വിജയമായത്.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.