• Logo

Allied Publications

Americas
ഓർമാ ഇന്‍റർനാഷണൽ രാജ്യാന്തര പ്രസംഗമത്സരം: "അമ്മയും ദൈവവും'
Share
ഫിലഡൽഫിയ: ഓർമാ ഇൻ്റർനാഷണൽ, ‘മാതൃദിനാഘോഷ’ത്തോടനുബന്ധിച്ച് രാജ്യാന്തര പ്രസംഗമത്സരം നടത്തുന്നു. ‘അമ്മയും ദൈവവും’ (Mother and God) എന്ന വിഷയത്തിൽ, അഞ്ചു മിനിട്ടിൽ കവിയാത്ത പ്രസംഗം, വീഡിയോ റിക്കോഡ് ചെയ്ത്, ormainternation@gmail.com (ഓർമാഇൻ്റെർനേഷൻ) എന്ന ഈമെയിലിൽ അയച്ചു നൽകണം. ഫോൺ ക്യാമറ ഉപയോഗിച്ച് റിക്കോഡ് ചെയ്ത പ്രസംഗവും മതിയാകും.

മെയ് 15 നുള്ളിൽ ലഭിക്കണം. ഈമെയിൽ അഡ്രസിൽ ഓർമാഇൻ്റെർനേഷൻ എന്നേയുള്ളൂ; ഓർമാ ഇൻ്റർനാഷണൽ എന്നില്ല. 18 വയസ്സിൽ താഴെയുള്ള മലയാളിക്കുട്ടികൾക്കാണ് പ്രസംഗ മത്സരം. ഇംംഗ്ലീഷ്, മലയാളം ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ പ്രസംഗമാവാം.

സഭാ കമ്പം ഇല്ലാതെ സംസാരിക്കാൻ ഉള്ള കഴിവ് (The ability to speak without stage fear), അക്ഷര സ്ഫുടത (Precision of pronunciation), ഭാഷാശുദ്ധി (Purity of language), ആശയ സ്ഫുടത (Clarity of ideas and thoughts), ധാരാവാഹിത്വം (Fluency of language), സന്ദർഭോചിതമായ ശബ്ദനിയന്ത്രണം (Contextual voice control) എന്നീ മൂല്യ നിർണ്ണയോപാധികൾ മാനദണ്ഡമാക്കിയാണ് മാർക്കിടുക.

മത്സരിക്കുന്ന വിദ്യാർഥിയുടെ മാതാവോ പിതാവോ മലയാളിയായിരിക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. കേരളത്തിൽ മെയ് അവസാന ആഴ്ച്ച നടക്കുന്ന ഓർമാ ഇൻ്റർനാഷനൽ സമ്മേളനത്തിൽ വച്ച് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. നേരിട്ടു പങ്കെടുക്കാൻ കഴിയാത്ത വിജയികൾക്ക് അയച്ചു നൽകും. കൂടുതൽ വിവരങ്ങൾക്ക്: ജോസ് ആറ്റുപുറം, ജോർജ് നടവയൽ 12157503283.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ