• Logo

Allied Publications

Middle East & Gulf
ബാലവേദി കുവൈറ്റ് ഫഹഹീൽ മേഖലക്ക് പുതിയ ഭാരവാഹികൾ
Share
കുവൈറ്റ്സിറ്റി: മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ഫഹഹീൽ മേഖലയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഋഷി പ്രസീദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഋദ്വൈത് ഗോപിദാസ് സ്വാഗതവും ആൻസിലി തോമസ് വാർഷികറിപ്പോർട്ടും അവതരിപ്പിച്ചു.

സമ്മേളനം പ്രസിഡണ്ടായി ഋദ്വൈത് ഗോപിദാസിനേയും, സെക്രട്ടറിയായി അവനി വിനോദിനേയും,വൈസ് പ്രസിഡണ്ടായി ആഗ്നനസ്സ് പോൾസനെയും,ജോയിൻറ് സെക്രട്ടറിയായി മാധവ് സുരേഷിനെയും തെരഞ്ഞെടുത്തു.

പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് കലകുവൈറ്റ് ഫഹഹീൽ മേഖല സെക്രട്ടറി സജീവ് എബ്രഹാം , കല കുവൈറ്റ് സാഹ്യത്യ വിഭാഗം സെക്രട്ടറി കവിത അനൂപ് , ബാലവേദി മുഖ്യരക്ഷാധികാരി സജീവ് എം ജോർജ് , ബാലവേദി മേഖല രക്ഷാധികാരി ദീപ ബിനു, ബാലവേദി കുവൈറ്റ് പ്രസിഡന്‍റ് അനന്തിക ദിലീപ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതുതായി തിരഞ്ഞെടുത്ത സെക്രട്ടറി അവനി വിനോദ് സമ്മേളനത്തിന് നന്ദി പറഞ്ഞു.

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു.
അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു.
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി.
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു.