• Logo

Allied Publications

Middle East & Gulf
ആർടിപിസിആർ: കുവൈറ്റിനെ ഉൾപ്പെടുത്തിയ നടപടി സ്വാഗതം ചെയ്ത് ഫിറ കുവൈറ്റ്
Share
കുവൈറ്റ് സിറ്റി: രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച വിദേശ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറൻറീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിൻെറ പുതുക്കിയ യാത്രാ നയത്തിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിനെ ഉൾപ്പെടുത്തിയ നടപടി സ്വാഗതം ചെയ്ത് ഫിറ കുവൈറ്റ്.

ഈ വിഷയത്തിൽ കുവൈറ്റിലെ ഇന്ത്യൻ സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് ( FIRAഫിറ) കുവൈറ്റ് കൺവീനർ ബാബു ഫ്രാൻസീസ്, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പു മന്ത്രി ഡോ: മൻസൂഖ് മാണ്ഡവ്യ , വിദേശ കാര്യ വകുപ്പു മന്ത്രി ഡോ: ജയശങ്കർ, സഹമന്ത്രി വി.മുരളീധരൻ എന്നിവർക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.

കേന്ദ്ര സർക്കാരിന്‍റെ പുതിയ തീരുമാനം വഴി കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് യാത്രക്ക് മുമ്പ് ആവശ്യമായിരുന്ന ആർ.ടി.പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല.കേന്ദ്ര സർക്കാർ നടപടിയെ കുവൈറ്റ് പ്രവാസി സമൂഹത്തിനു വേണ്ടി സ്വാഗതം ചെയ്യുന്നതായി ഫിറ കുവൈറ്റ് കൺവീനർ ബാബു ഫ്രാൻസീസ്, സെക്രട്ടറി ചാൾസ് പി ജോർജ്‌ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു.
അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു.
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി.
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു.