• Logo

Allied Publications

Middle East & Gulf
കേളി മലാസ് ഏരിയ മജ്മ യൂണിറ്റും ഉമ്മുൽ ഹമാം ഏരിയയും ജനകീയ ഇഫ്താർ സംഘടിപ്പിച്ചു
Share
റിയാദ് : പരിശുദ്ധ റംസാൻ മാസത്തിൽ പൊതുജനങ്ങൾക്കായി കേളി കലാസാംസ്‌കാരിക വേദി ഒരുക്കുന്ന 2022ലെ സമൂഹ നോമ്പുതുറയുടെ ഭാഗമായി മലാസ് ഏരിയ മജ്മ യൂണിറ്റും ഉമ്മുൽ ഹമാം ഏരിയ കമ്മിറ്റിയും ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കൂടുതൽ പ്രവാസികളിലേക്ക് കേളിയുടെ സാന്നിദ്ധ്യം എത്തിക്കുന്നതിന് വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരിയ തലങ്ങളിലാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്. ഇരുപത് വർഷത്തോളമായി മുടക്കമില്ലാതെ ഇഫ്താർ സംഗമങ്ങൾ നടത്തിവരുന്ന കേളിക്ക്, കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല.

എന്നാൽ കോവിഡ് ബാധിതരും, കോവിഡിനെ തുടർന്ന് ജോലിയും ശമ്പളവുമില്ലാതെ, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുകയായിരുന്ന നിരവധി സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് താങ്ങും തണലുമായി അവർക്കാവശ്യമായ മരുന്നും, ഭക്ഷണ സാധനങ്ങളും, മെഡിക്കൽ ഉപകരണങ്ങളും അടങ്ങിയ നിരവധി ഇഫ്താർ കിറ്റുകൾ അവരുടെ താമസ്ഥലങ്ങളിലെത്തി കേളി വിതരണം ചെയ്തിട്ടുണ്ട്.

മജ്മയിലെ ഹർമ ഇസ്തരാഹയിൽ നടന്ന ഇഫ്താർ സംഗമത്തിൽ യൂണിറ്റിലെ അംഗങ്ങൾക്കു പുറമെ മജ്മയിലേയും, ഹോത്താ സുദൈർ, തുമൈർ എന്നിവിടങ്ങളിലെയും നിരവധി പേർ ഇഫ്താറിന് എത്തിയിരുന്നു.

ഇഫ്‌താറിന്‌ മുന്നോടിയായി മജ്മയിലും സമീപത്തുമുള്ള കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന മുപ്പതോളം തൊഴിലാളികൾക്ക് ഇഫ്‌താർ കിറ്റുകൾ അവരുടെ വാസസ്ഥലങ്ങളിൽ എത്തിച്ചു നൽകി. അൽ കബീർ ഫ്രോസൺ ഫുഡ്സ് കമ്പനിയുടെ ലൈവ് സ്നാക്ക്സ് കുക്കിംഗ്‌ കമ്പനി പ്രതിനിധികൾ ജനകീയ ഇഫ്താറിനോടനുബന്ധിച്ച് നടത്തിയിരുന്നു.

സുനിൽ കുമാർ ചെയർമാനും, അനീസ് കൺവീനറുമായ സംഘടകസമിതിയാണ് ഇഫ്‌താറിന്‌ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്. കേളി മലാസ് ഏരിയ സെക്രട്ടറി സുനിൽ കുമാർ, ട്രെഷറർ സജിത്ത്, മലാസ് ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ്, മുകുന്ദൻ, നൗഫൽ പൂവക്കുറിശി, അബ്ദുൽ കരീം, യൂണിറ്റ് സെക്രട്ടറി ഷെരീഫ് ചാവക്കാട്, പ്രസിഡന്‍റ് പ്രതീഷ് പുഷ്പൻ, ട്രഷറർ ഡോ.രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ, സന്ദീപ്, സിറാജ് അരിപ്ര, വിജിത്, നസീം, ശ്യം, യൂണിറ്റ് കമ്മിറ്റി മെമ്പർമാരായ ഷാഫി, മൻസൂർ, ശ്രീകുമാർ, ഷാനവാസ്‌, നിസാർ ബാബു എന്നിവർ ഇഫ്‌താറിന്‌ നേതൃത്വം നൽകി. പ്രവാസ ലോകത്തെ എഴുത്തുകാരി സബീന എം സാലി, ന്യൂ ഏജ് ഇന്ത്യ പ്രതിനിധി മുഹമ്മദ് എം സാലി, കെഎംസിസി പ്രതിനിധി മുസ്തഫ, പാണ്ട ഹൈപ്പർമാർക്കറ്റ് മാനേജർ മുജീബ്, മജ്മ യൂണിവേഴ്സിറ്റി ഡെന്റൽ സർജൻ ഡോ.സലിം, എന്നിവർ ഇഫ്താറിൽ സാന്നിദ്ധ്യമറിയിച്ചു.

ഉമ്മുൽ ഹമാം ഏരിയയിലെ അൽ നഖീൽ ഇസ്തിരാഹയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കേളി അംഗങ്ങളും കുടുംബാംഗങ്ങളും മറ്റു പ്രവാസി മലയാളികളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, സമൂഹത്തിലെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ, കേളി ആക്ടിങ് സെക്രട്ടറി ടി ആർ സുബ്രമണ്യൻ, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഉമ്മുൽ ഹമാം ഏരിയാ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ പി പി ഷാജു, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ചന്ദു ചൂഡൻ, അബ്ദുൾ കലാം, സുരേഷ്, അബ്ദുൽ കരീം, സംഘടക സമിതി കൺവീനർ നൗഫൽ സിദ്ധിഖ്, ചെയർമാൻ ബിജു, വൈസ് ചെയർമാൻ ജാഫർ സാദിഖ്, ജോ.കൺവീനർ ഷാജഹാൻ തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്