• Logo

Allied Publications

Americas
റവ. സാം കെ. ഈശോയ്ക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ വരവേൽപ്
Share
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ഇടവകയുടെ പുതിയ വികാരിയായി ചുമതലയേൽക്കുവാൻ കേരളത്തിൽ നിന്നും എത്തിച്ചേർന്ന റവ. സാം കെ. ഈശോയ്ക്കും കുടുംബത്തിനും ഹൂസ്റ്റൺ ജോർജ് ബുഷ് ഇന്‍റർകോണ്ടിനന്‍റൽ വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

ഏപ്രിൽ 28 നു സഹ വികാരി റവ. റോഷൻ വി. മാത്യൂസിന്‍റേയും ഇടവക ചുമതലക്കാരുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.

കോട്ടയം മാർത്തോമ വൈദിക സെമിനാരിയിൽ നിന്നും ബിഡി ബിരുദം നേടിയശേഷം 2006 ജൂൺ 21നു ഡീക്കനായും അതെ വർഷം ജൂലൈ 5 നു സഭയുടെ കശീശ്ശാ പട്ടവും സ്വീകരിച്ചു മാർത്തോമ സഭയുടെ വൈദിക ശുശ്രൂഷയിലേക്കു പ്രവേശിച്ചു.

ചീക്കനാൽ സെന്‍റ് തോമസ്, പുല്ലാമല താബോർ, അയത്തിൽ ജെറുസലേം, തലച്ചിറ ബെഥേൽ, കോതമംഗലം സെന്‍റ് തോമസ്‌, ആയക്കാട് മാർത്തോമ, വേങ്ങൂർ ജെറുസലേം തുടങ്ങിയ ഇടവകകളിൽ വികാരിയായും എറണാകുളം ഇളങ്കുളം ജെറുസലേം ഇടവകയുടെ സഹ വികാരിയായും കാക്കനാട് മാർത്തോമ സ്കൂൾ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. ചേന്നങ്കരി ബഥനി, സെന്‍റ് പോൾസ് ഇടവകകളുടെ വികാരിയായി സേവനമനുഷ്ഠിച്ചുവരവെയാണ് പുതിയ നിയമനം.

അയിരൂർ പ്ലാങ്കമൺ ഓന്തിമാങ്കൽ (കാലായിൽ) കുടുംബാംഗമായ റവ. സാം കെ. ഈശോയുടെ സഹധർമിണി ബിൻസി സാം കോട്ടയം പാമ്പാടി ഇലക്കൊടിഞ്ഞിയിൽ കുടുംബാംഗമാണ്. ഷോൺ, ജുവാന എന്നിവർ മക്കളാണ്.

400 നടുത്തു കുടുംബങ്ങളുള്ള ട്രിനിറ്റി ഇടവകയുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് അച്ചന്‍റെ അനുഭവസമ്പത്ത് ഒരു മുതൽകൂട്ടായി മാറുമെന്ന് സഹ വികാരി റവ. റോഷൻ വി.മാത്യൂസും ഇടവക ഭാരവാഹികളും പ്രത്യാശ പ്രകടിപ്പിച്ചു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.