• Logo

Allied Publications

Americas
ലോക മലയാളികൾക്ക് ഏക ജാലക ഹെൽപ് ഡസ്ക് എന്ന ആശയവുമായി ഫോമാ ഫാമിലി ടീം
Share
ഫ്ലോറിഡ: നോർത്ത് അമേരിക്കൻ മലയാളി ദേശീയ സംഘടനയായ ഫോമായിലെ ഫാമിലി ടീം. ലോക മലയാളികൾക്ക് ഏക ജാലക ഹെൽപ് ഡസ്ക് എന്ന ആശയത്തിനു രൂപം നൽകി.

അമേരിക്കൻ മലയാളികൾ നേരിടുന്ന വീസ, ഇൻഷ്വറൻസ് തുടങ്ങിയവയെ കുറിച്ചുള്ള വിവിധ പ്രശ്നങ്ങൾക്കും അതുപോലെ നോർത്ത് അമേരിക്കൻ രാജ്യങ്ങളായ അമേരിക്കൻ ഐക്യ നാടുകളിലേക്കോ, കാനഡായിലേക്കോ കുടിയേറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും സംശയങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുവാനുമാണ് ഒരു ഏക ജാലക ഹെൽപ്പ് ഡെസ്ക് എന്ന ആശയത്തിന് രൂപം നൽകിയിരിക്കുന്നത്.

1 800 ഫോൺ നമ്പറിലൂടെ, ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നും ബന്ധപ്പെടാവുന്ന ഈ ഹെല്പ് ഡെസ്കിലൂടെ നിരവധി ഗുണങ്ങളാണ് ഫാമിലി ടീം മുന്നോട്ട് വയ്ക്കുന്നത് . ഫോമ ഹെൽപ് ഡസ്ക് എന്ന ഈ ആശയം, മലയാളികളെ, പ്രത്യേകിച്ച് നോർത്ത് അമേരിക്കൻ മലയാളികളെ സഹായിക്കാനും നിലവിൽ വിദേശത്തു തുടരുന്നവർക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകാനും ഉപകരിക്കുന്നതാണ്.

ലോകത്ത് എവിടെയായിരുന്നാലും മനുഷ്യർ ബുദ്ധിമുട്ടരുത് എന്ന ചിന്തയിൽ നിന്നാണ് ഇത്തരത്തിൽ ഒരു ആശയം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹെൽപ് ഡസ്ക് വളരെ ജനോപകാരപ്രദമായി മാറുമെന്ന് അധികൃതർ അവകാശപ്പെട്ടു.

തടസങ്ങളില്ലാതെ സേവനം ലഭ്യമാക്കുന്ന ഈ പദ്ധതിയിലേക്ക് വിളിക്കുമ്പോൾ ഉപഭോക്താക്കൾക്ക് നാലു പ്രധാന കാര്യങ്ങളെ കുറിച്ചുള്ള അറിവുകൾ നൽകുന്നതിനുവേണ്ടിയാണ് തുടക്കത്തിൽ ഹെൽപ്പ് ഡെസ്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.

1) ഹെൽപ് ഡെസ്കിലെ ഒന്നാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് ഒസിഐ കാർഡ്, ഗ്രീൻ കാർഡ്, വീസ തുടങ്ങിയവയെ കുറിച്ചും എച്ച്1ബി വീസ സ്റ്റാന്പിംഗ് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങളും ഒപ്പം അതിനെ കുറിച്ചുള്ള എറ്റവും പുതിയ അറിവുകളും നൽകുന്നതിനുള്ളതാണ്.

2) രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ മെഡികെയർ, മെഡിക്കെയ്ഡ്, ഹെൽത്ത്‌ ഇൻഷ്വറൻസ് , ലൈഫ് ഇൻഷ്വറൻസ് എന്നിവയ്ക്ക് വേണ്ട സഹായങ്ങളാണ് ഹെൽപ് ഡസ്ക് ലഭ്യമാകുന്നത്.

3) ഹെൽപ് ഡെസ്കിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ മൂന്നാമത്തെ ഓപ്ഷനാണ്. സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് ഒരു കൈ സഹായം നൽകാനുള്ള പദ്ധതിയാണ് ഇതുവഴി ലഭ്യമാകുക. ഹെൽപ്പിംഗ് ഹാൻഡ്‌സ് റിക്വസ്റ്സ്/ ചാരിറ്റി റിക്വസ്റ്സ് എന്നിവയെല്ലാം ഇതുവഴി ജനങ്ങൾക്ക് അപേക്ഷകൾ നൽകാനും ഫോമായുടെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചു കൂടുതൽ അറിയാനും സാധിക്കും. കേരളത്തലെ അശരണരായ നിരവധി കുടുംബങ്ങൾക്ക് സഹായകമാകുന്ന പദ്ധതിയാണിത് . ഫോമായുടെ അംഗങ്ങൾ വഴി മാത്രം ലഭ്യമാക്കിയിരുന്ന ഈ സഹായം ഇനി മുതൽ പൊതുജനങ്ങൾക്കു വേണ്ടി തുറന്നു കൊടുക്കുന്നു എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

4) പഠനാവശ്യത്തിനായി അമേരിക്കയിലെത്തുന്ന മലയാളി വിദ്യാർഥികൾക്കുള്ള സഹായമാണ് ഫോമ ഹെൽപ്പിംഗ് ഡസ്ക് നാലാമത്തെ ഓപ്ഷനായി കൊടുക്കുന്നത്. പഠിക്കാൻ ഉദ്ദേശിക്കുന്ന കോളജുകളുടെ പാരമ്പര്യം, അതിന്‍റെ യഥാർത്ഥ സൗകര്യങ്ങൾ എന്നിവയെല്ലാം വിദ്യാർഥികൾക്ക് ചോദിച്ചറിയാനുള്ള അവസരം ലഭ്യമാക്കുന്നു. അതപോലെ തന്നെ ജോലിക്കു വേണ്ടി അമേരിക്കയിൽ എത്തുന്നവർക്ക് അവർ വരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാനും ഉദ്യോഗർഥികൾക്ക്‌ നൽകിയ വാഗ്ദാനങ്ങൾ സത്യമാണോ എന്നു പരിശോധിച്ച് വിവരങ്ങൾ അറിയിക്കാനും ഈ ഹെൽപ് ഡസ്ക് സഹായകമാകുന്നു.

ഈ സഹായ പദ്ധതി ഒരു തുടർ പദ്ധതിയാക്കി, ഫോമയെ കൂടുതൽ ജനകീയമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഫോമാ ഫാമിലി ടീം അറിയിച്ചു. ജയിംസ് ഇല്ലിക്കൽ പ്രസിഡന്‍റ് സ്ഥാനാർഥിയായി നയിക്കുന്ന ഫോമാ ഫാമിലി ടീമിൽ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി വിനോദ് കൊണ്ടൂരും
ജൊഫ്രിന്‍ ജോസ് ട്രഷററായും സിജില്‍ പാലക്കലോടി വൈസ് പ്രസിഡന്‍റായും ബിജു ചാക്കോ ജോയിന്‍റ് സെക്രട്ടറിയായും ബബ്‌ലു ചാക്കോ ജോയിന്‍റ് ട്രഷറായും മത്സരിക്കുന്നു.

ഫോമായെ കൂടുതൽ ജനകീയമാക്കുന്നതിലൂടെ വസുധൈവ കുടുംബകം എന്ന ആശയത്തിന് ഊന്നൽ കൊടുക്കുന്നതിനൊപ്പം എന്നും ലോക മലയാളികൾക്ക് ഒപ്പം ഉണ്ടാകും ഫോമാ ഫാമിലി ടീം എന്നു ഉറപ്പിച്ചു പറയുകയാണ്.

ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​
പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ