• Logo

Allied Publications

Americas
മാപ്പിന്‍റെ കരസ്പർശം: വീണ്ടും ഒരു മലയാളിക്കുകൂടി പുതുജീവനേകി
Share
ഫിലഡല്‍ഫിയ: പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേയ്റ്റർ ഫിലഡല്‍ഫിയ (മാപ്പ്), ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ നിർധനനായ ഒരു യുവാവിന് പുതുജീവനേകി.

അടൂർ ഏഴംകുളം പഞ്ചായത്തിൽ, കഴിഞ്ഞ അഞ്ചു വർഷങ്ങളായി കിഡ്നി സംബന്ധമായ ചികിത്സയുടെ ഭാഗമായി ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസിനു വിധേയനായിക്കൊണ്ടിരിക്കുന്ന രതീഷ് നായർ (36) എന്ന യുവാവിനാണ് ആവശ്യമായ സാമ്പത്തിക സഹായം കൈമാറി‌യത്.

മാപ്പ് കമ്മിറ്റി അംഗം സോബി ഇട്ടിയും ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗം ലിജി ഷാജിയും ചേർന്ന് രതീഷിന്‍റെ ഏഴംകുളത്തുള്ള ഭവനത്തിൽ എത്തി‌യാണ് തുക കൈമാറിയത്.

സർക്കാരിൽ നിന്നു കിട്ടിയ മൂന്നു സെന്‍റ് സ്ഥലത്തെ ചെറിയ ഒരു വീട്ടിൽ കഴിയുന്ന രതീഷും ഭാര്യയും ഒരു മകളും അടങ്ങിയ കുടുംബത്തിലെ ഏക വരുമാനം രതീഷ് ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ ശമ്പളമായിരുന്നു. ഇപ്പോൾ അതിനും പോകാൻ പറ്റാത്ത സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടിയാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. ഇവരുടെ ദുരവസ്ഥ മനസിലാക്കി ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗം ലിജി ഷാജി തയാറാക്കിയ സാക്ഷ്യപത്രത്തോടുകൂടിയ അപേക്ഷ മാപ്പ് ചാരിറ്റി ചെയർമാൻ സന്തോഷ് ഏബ്രഹാമിനു ലഭിക്കുകയും പ്രസിഡന്‍റ് തോമസ് ചാണ്ടിയുടെയും സെക്രട്ടറി ജോൺസൺ മാത്യുവിന്‍റേയും ട്രഷറർ കൊച്ചുമോൻ വയലത്തിന്‍റേയും മറ്റു കമ്മിറ്റിക്കാരുടെയും നേതൃത്വത്തിൽ സാമ്പത്തിക സഹായം നൽകുവാനുള്ള തീരുമാനമെടുക്കുകയുമാണ് ചെയ്തത്.

സാമ്പത്തിക ബുദ്ധിമുട്ടിൽ വലഞ്ഞ ഈ കുടുംബത്തിനു ലഭിച്ച ഈ സാമ്പത്തിക സഹായം വിലമതിക്കാനാവാത്തതാണെന്നും തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിലും പിറന്ന നാടിനെയും കൂടപിറപ്പുകളുടെയും ആവശ്യങ്ങളറിഞ്ഞു സഹായിക്കുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ തീർച്ചയായും അഭിനന്ദനാർഹവും മാതൃകാപരവുമാണെന്നും വാർഡ് അംഗം ലിജി ഷാജി പറഞ്ഞു. മാപ്പിനും അതിന്‍റെ നേതൃത നിരയിലുള്ളവർക്കും കുടുംബാംഗങ്ങൾക്കും രതീഷും കുടുംബവും നന്ദി പറഞ്ഞു.

ഗര്‍ഭഛിദ്ര നിയമം റദ്ദാക്കിയതിനെതിരെ യുഎസില്‍ പ്രതിഷേധം.
ഡാളസ് : അരനൂറ്റാണ്ടായി അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിരുന്ന സുപ്രിം കോടതി വിധി റദ്ദാക്കിയതിനെതിരെ വന്‍ പ്രതിഷേധം.
രമേശ് ചെന്നിത്തലയ്ക്ക് ഡാളസിൽ ഹൃദ്യമായ വരവേൽപ്പ്.
ഡാളസ്: മൂന്ന് ദിവസത്തെ ഹൃസ്വസന്ദർശനത്തിന് ഡാളസിൽ എത്തിച്ചേർന്ന ഹരിപ്പാട് എം.എൽ.
രമേശ് ചെന്നിത്തലയും സണ്ണി പാമ്പാടിയും ജൂണ്‍ 26 ന് ഡാളസിൽ.
ഗാര്‍ലന്‍റ് (ഡാളസ്): കെപിസിസി മുന്‍ പ്രസിഡന്‍റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കും, കോട്ടയം ജില്ലാ പഞ്ചായത്ത് മുൻപ് സിഡന്‍റ് സണ
ജൂലൈ 3 ഇന്ത്യൻ ക്രിസ്ത്യൻ ദിനമായി ന്യൂയോർക്കിൽ ആഘോഷിക്കുന്നു.
ന്യൂയോർക്ക്: ഇന്ത്യയിലെ ക്രിസ്തീയ സഭാ സ്ഥാപകനായ വിശുദ്ധ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷം പിന്നിടുന്ന ഈ വർഷം സെൻറ് തോമസ് ദിനമായ ജൂലൈ 3
ഫൊക്കാന ഡിസ്‌നി വേൾഡ് കൺവെൻഷനോടനുബന്ധിച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു.
ന്യൂജഴ്‌സി: ജൂലൈ 7 മുതൽ 10 വരെ ഒർലാന്‍റോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഡിസ്‌നി ഫാമിലി ഇന്റർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് ഫൊക്കാന ഹെൽത്ത് സെമിനാർ