• Logo

Allied Publications

Australia & Oceania
പെര്‍ത്തിൽ സീറോ മലബാര്‍ സഭക്ക് പുതിയ ദേവാലയം; കൂദാശ മേയ് ഒന്നിന്
Share
പെര്‍ത്ത് (ഓസ്ട്രേലിയ): വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ പുതിയതായി നിര്‍മിച്ച സെന്‍റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തിന്‍റ് കൂദാശ കര്‍മം മേയ് ഒന്നിനു(ഞായര്‍) നടക്കും.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ബോസ്‌കോ പുത്തൂരിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ഉച്ചകഴിഞ്ഞു രണ്ടിനാണ് കൂദാശ തിരുക്കര്‍മങ്ങള്‍ ആരംഭിക്കുക. വികാരി ഫാ. അനീഷ് പോന്നെടുത്തകല്ലേൽ വിസി, ഫാ. വർഗീസ് പാറയ്ക്കൽ, ഫാ സാബു ജേക്കബ്, ഫാ. തോമസ് മങ്കുത്തേൽ, ഫാ. മനോജ് കണ്ണംതടത്തിൽ, ഫാ. തോമസ് മാരാമറ്റം എന്നിവർ സഹകാർമികരാകും.

വൈകുന്നേരം 4.30നു നടക്കുന്ന പൊതുസമ്മേളനത്തില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, പെര്‍ത്ത് അതിരൂപത സഹായമെത്രാന്‍ ബിഷപ് ഡൊണാള്‍ഡ് സ്‌പ്രോക്സ്റ്റണ്‍, വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ ധനമന്ത്രി ഡോ.ടോണി ബുട്ടി, ഡോ. ജഗദീഷ് കൃഷ്ണന്‍ എംഎല്‍എ, ഗോസ്‌നേല്‍സ് സിറ്റി കൗണ്‍സില്‍ അംഗം പീറ്റര്‍ ആല്‍ബര്‍ട്‌സ്, ജോര്‍ദാസ് തര്യത്ത്, ബേബി ജോസഫ്. എന്നിവര്‍ പ്രസംഗിക്കും.

വികാരി ഫാ.അനീഷ് ജെയിംസ് വിസി, ട്രസ്റ്റിമാരായ ബെന്നി ആന്‍റണി, റോയി ജോസഫ്, സിബി തോമസ്, സോണി ടൈംലൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൂദാശകര്‍മങ്ങളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നു രണ്ടുമാസം മുമ്പ് ഫാ. അനീഷ് ജെയിംസിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ പള്ളിയും പാരിഷ്ഹാളും വൈദിക മന്ദിരവും വെഞ്ചരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പെര്‍ത്തിലെ ഓറഞ്ച് ഗ്രോവില്‍ ആറേക്കര്‍ സ്ഥലത്തായാണ് പള്ളിയും പാരിഷ്ഹാളും വൈദിക മന്ദിരവും നിര്‍മിച്ചിരിക്കുന്നത്. പെര്‍ത്തിലെ അലീറ്റ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു നിര്‍മാണ ചുമതല.

പള്ളിയുടെ വിഡിയോ കാണുന്നതിന് www.youtu.be/PR6umHzhq4

വി​ക്‌​ടോ​റി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഉ​ജ്വ​ല സ്വീ​ക​ര​ണം.
മെ​ൽ​ബ​ൺ: സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്‌​ ബി​ഷ​പ്‌ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്‌ ആ​ല​ഞ്ചേ​രി​ക്കും മെ​ൽ​ബ​ൺ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പു​തി​യ മെ​ത്
മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രീ​സ് ഇ‌‌ടവക വാ​ർ​ഷി​കാ​ഘോ​ഷം: ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന‌​ട​ത്തി.
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ത്
ന്യൂ​സി​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ സി​നി​മ ‘പ​പ്പ’ തി​യ​റ്റ​റു​ക​ളി​ൽ.
തി​രു​വ​ന​ന്ത​പു​രം: ന്യൂ​സി​ല​ൻ​ഡി​ലെ മ​ല​യാ​ളി​ക​ളു​ടെ പ​ച്ച​യാ​യ ജീ​വി​ത ക​ഥ ആ​ദ്യ​മാ​യി ചി​ത്രീ​ക​രി​ച്ച പ​പ്പ എ​ന്ന ചി​ത്രം കേരളത്തിലെ തി​യ​റ്റ​റ
സ​ഹ​ക​ര​ണ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്കു സ​ഹാ​യ​മേ​ക​ണം: ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി.
മെ​ൽ​ബ​ൺ: കാ​ർ​ഷി​കോ​​ൽപന്നങ്ങ​ളു​ടെ വി​പ​ണി​സാ​ധ്യ​ത​ക​ൾ​ക്ക് സ​ർ​ക്കാ​രു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കാ​തെ കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​
ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്‌ ആ​ല​ഞ്ചേ​രി​ക്ക് മെ​ൽ​ബ​ണി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം.
മെ​ൽ​ബ​ൺ: സെ​ന്‍റ് തോ​മ​സ്‌ മെ​ൽ​ബ​ൺ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നി​യു​ക്ത മെ​ത്രാ​ൻ മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ക​ർ​മ​ങ്ങ​ളി