• Logo

Allied Publications

Europe
ഫിബ്സ്ബൊറോയിൽ പുതുഞായറാഴ്‌ച തിരുനാൾ ആഘോഷിച്ചു
Share
ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ഫിബ്സ്ബൊറോ കുർബാന സെന്‍ററിൽ ഇടവക മധ്യസ്ഥനായ ക്രിസ്തുരാജന്‍റേയും പരിശുദ്ധ കന്യകാമറിയത്തിന്‍റേയും വിശുദ്ധ തോമാശ്ലീഹായുടേയും, വിശുദ്ധ മറിയം ത്രേസ്യായുടേയും, വിശുദ്ധ ഗീവർഗീസിന്‍റേയും ദൈവ കരുണയുടേയും സംയുക്ത തിരുനാൾ ആഘോഷിച്ചു.

2022 ഏപ്രിൽ 24 പുതുഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബാല്ലിമൺ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുനാൾ റാസാ കുർബാനയ്ക്ക് സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്ററും ഇടവക വികാരിയുമായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു.


ഫാ. ടോമി പി. ജോർജ്, ഫാ. ഷിന്‍റോ തോമസ് എന്നിവർ സഹകാർമ്മികരായിരുന്നു. കുർബാനയുടെ ആരംഭത്തിൽ പ്രസുദേന്തി വാഴ്ച് നടത്തി.

ആഘോഷമായ റാസാ കുർബാനയിലും പൊൻകുരിശും മുത്തുക്കുടകളും കൊടിതോരണങ്ങളുമായി, തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും ഭക്തിപൂർവ്വം ഇടവകജനം പങ്കെടുത്തു. സ്‌നേഹവിരുന്നോടെ ആഘോഷങ്ങൾ അവസാനിച്ചു. വികാരി ഫാ. ക്ലമന്‍റ് പാടത്തിപറമ്പിലിന്‍റെ നേതൃത്വത്തിൽ ഫിബ്സ്ബൊറോ കുർബാന സെന്‍റർ കമ്മറ്റിയും മാതൃവേദി പിതൃവേദി എസ്.എം.വൈ.എം. ഭക്തസംഘടനകളും തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.