• Logo

Allied Publications

Europe
യുക്മ റീജിയണൽ ഇലക്ഷൻ തീയതികൾ പ്രഖ്യാപിച്ചു
Share
ലണ്ടൻ: യുക്മ ഇലക്ഷൻ തീയതികൾ പ്രഖ്യാപിച്ചു. മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഒരു വർഷം കൂടി പിന്നിട്ട് ബർമിംങ്ങ്ഹാമിൽ കൂടിയ ദേശീയ ജനറൽ ബോഡി യോഗം ഇലക്ഷൻ ചുമതല ഭരണഘടന പ്രകാരം ഇലക്ഷൻ കമ്മീഷനെ തിരുമാനിക്കുകയും, ഇലക്ഷൻ നടത്തുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ഇലക്ഷൻ കമ്മീഷൻ തീരുമാനപ്രകാരം ആദ്യ ദിവസമായ മെയ് 28 ശനിയാഴ്ച യുക്മ മിഡ്ലാൻഡ്സ് റീജിയനിലും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനിലും ഇലക്ഷൻ നടക്കും. രാവിലെയും വൈകുന്നേരവുമായിട്ടായിരിക്കും റീജിയണുകളിലെ ഇലക്ഷൻ നടത്തുന്നത്.

ജൂൺ 4 ശനിയാഴ്ച സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയണുകളിൽ നടക്കുന്ന ഇലക്ഷനെ തുടർന്ന് ജൂൺ 11 ന് യോർക് ഷെയർ റീജിയണിലും നോർത്ത് വെസ്റ്റ് റീജിയണിലുമാണ് നിലവിൽ ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് റീജിയണുകളിലെ ഇലക്ഷൻ തീയ്യതികൾ പിന്നീട് തീരുമാനിക്കുന്നതാണ്.

റീജിയൻ ഇലക്ഷൻ തീരുന്ന മുറയ്ക്ക് ദേശീയ സമിതി തിരഞ്ഞെടുപ്പ് തീയ്യതിയും പ്രഖ്യാപിക്കുന്നതാണ്. യുക്മ ഇലക്ഷൻ കമ്മീഷണർമാരായ അലക്സ് വർഗ്ഗീസ്, വർഗ്ഗീസ് ജോൺ, ബൈജു തോമസ് എന്നിവരാണ് ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

യുക്മയുടെ എല്ലാ റീജിയനുകളിലും തുടർന്ന് ദേശീയ തലത്തിലും പുതിയ ഭരണസമിതികൾ നിലവിൽ വരുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് തുടക്കം കുറിക്കുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങൾക്കായിരിക്കും അതാതു റീജിയണുകളിലും, ദേശീയ തലത്തിലും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്.

യുക്മ ഇലക്ഷൻ ഏറ്റവും നീതിപൂർവ്വമായി നടത്തി പുതിയ കമ്മിറ്റികൾ നിലവിൽ വരുവാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ അഭ്യർത്ഥിച്ചു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്