• Logo

Allied Publications

Americas
കാനഡയിൽ നിന്നു ഫൊക്കാന നേതാവ് ജോൺ പി. ജോൺ ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്നു
Share
ടൊറന്‍റോ: കാനഡിയൻ മലയാളി നേതാക്കന്മാരിൽ ഒരാളും ഫൊക്കാനയുടെ മുൻ പ്രസിഡന്‍റുമായ ജോൺ പി. ജോൺ ഫൊക്കാനയുടെ 2022 2024 തെരെഞ്ഞെടുപ്പിൽ ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്നു.

ഫൊക്കാനയുടെ ആരംഭകാലമായ 1983 മുതൽ സജീവ സംഘടന പ്രവർത്തന രംഗത്തുണ്ട്. കാനഡയിലെ മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് നോർത്ത് അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വളർച്ചയ്ക്ക് കാനഡയുടെ മണ്ണിൽ വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചു വരുന്ന നേതാവാണ് ജോൺ പി. ജോൺ.

20142016 ൽ ഫൊക്കാനയുടെ പ്രസിഡന്‍റ് ആയിരുന്ന ജോൺ പി. ജോണിന്‍റെ നേതൃത്വത്തിൽ 2016 ൽ ടോറോന്‍റോയിൽ നടന്ന ഫൊക്കാന ഇന്‍റർനാഷണൽ കൺവെൻഷൻ കാനഡയിലെ മലയാളികളുടെ ചരിത്രത്തിൽ തന്നെ ഇടം നേടിയ ഒരു കൺവെൻഷൻ ആയിരുന്നു. കാനഡയിൽ നടക്കുന്ന രണ്ടാമത്തെ ഫൊക്കാന കൺവെൻഷൻ ആയിരുന്നു അത്. ഫൊക്കാനയുടെ ചരിത്രത്തിൽ കാനഡയിൽ നിന്നുള്ള രണ്ടാമത്തെ പ്രസിഡന്‍റ് ആയിരുന്നു ജോൺ പി. ജോൺ.

ഫൊക്കാനയുടെ വിഭജനത്തിനു മുൻപായിരുന്നു തോമസ് തോമസ് കാനഡയിൽ നിന്നുള്ള ആദ്യത്തെ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം കഴിഞ്ഞ തവണ ഫോമാ പ്രസിഡണ്ട് ആയി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരിന്നു.

1975ൽ കാനഡയിൽ എത്തിയ ജോൺ പി ജോൺ അന്നു മുതൽ ടൊറന്‍റോ മലയാളി സമാജത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയതാണ്. ടോറന്‍റോ മലയാളി അസോസിയേഷന്‍റെ പ്രസിഡണ്ട് ആയി മൂന്നു വട്ടം പ്രവർത്തിച്ചിട്ടുള്ള ജോൺ പി. ജോൺ ടോറോന്റോ മലയാളി അസോസിയേഷന്റെ ട്രസ്റ്റി ബോർഡ് ചെയർമാൻ, ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ, തുടങ്ങി നിരവധി പദവികൾ വഹിച്ചു.

കോട്ടയം കളത്തിപ്പടി സ്വദേശി പരേതനായ പി.ഐ. ജോണും പരേതയായ മേരിക്കുട്ടിയുടെയും മകനായ ജോൺ പി. ജോൺ കാനഡയിൽ എത്തിയപ്പോൾ മുതൽ മാനുഫാക്ച്ചറിംഗ് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നു.

ഭാര്യ അന്നമ്മ പാലക്കാട് വിക്ടോറിയാ കോളേജിൽ നിന്ന് ബി. എസ്‌സിയും കാൺപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സുവോളജിയിൽ മാസ്‌റ്റേഴ്സും എടുത്ത ശേഷം സർക്കാർ സർവീസിൽ പ്രവർത്തിച്ചു വരവെയാണ് കാനഡയിലേക്ക് കുടിയേറിയത്. മക്കൾ: റോഷൻ ഏബ്രഹാം (ബിസിനസ്), സാമന്ത ജോൺ കെ.പി, എം.ജിയിൽ ഇമ്മിഗ്രേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.

ഗര്‍ഭഛിദ്ര നിയമം റദ്ദാക്കിയതിനെതിരെ യുഎസില്‍ പ്രതിഷേധം.
ഡാളസ് : അരനൂറ്റാണ്ടായി അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിരുന്ന സുപ്രിം കോടതി വിധി റദ്ദാക്കിയതിനെതിരെ വന്‍ പ്രതിഷേധം.
രമേശ് ചെന്നിത്തലയ്ക്ക് ഡാളസിൽ ഹൃദ്യമായ വരവേൽപ്പ്.
ഡാളസ്: മൂന്ന് ദിവസത്തെ ഹൃസ്വസന്ദർശനത്തിന് ഡാളസിൽ എത്തിച്ചേർന്ന ഹരിപ്പാട് എം.എൽ.
രമേശ് ചെന്നിത്തലയും സണ്ണി പാമ്പാടിയും ജൂണ്‍ 26 ന് ഡാളസിൽ.
ഗാര്‍ലന്‍റ് (ഡാളസ്): കെപിസിസി മുന്‍ പ്രസിഡന്‍റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കും, കോട്ടയം ജില്ലാ പഞ്ചായത്ത് മുൻപ് സിഡന്‍റ് സണ
ജൂലൈ 3 ഇന്ത്യൻ ക്രിസ്ത്യൻ ദിനമായി ന്യൂയോർക്കിൽ ആഘോഷിക്കുന്നു.
ന്യൂയോർക്ക്: ഇന്ത്യയിലെ ക്രിസ്തീയ സഭാ സ്ഥാപകനായ വിശുദ്ധ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷം പിന്നിടുന്ന ഈ വർഷം സെൻറ് തോമസ് ദിനമായ ജൂലൈ 3
ഫൊക്കാന ഡിസ്‌നി വേൾഡ് കൺവെൻഷനോടനുബന്ധിച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു.
ന്യൂജഴ്‌സി: ജൂലൈ 7 മുതൽ 10 വരെ ഒർലാന്‍റോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഡിസ്‌നി ഫാമിലി ഇന്റർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് ഫൊക്കാന ഹെൽത്ത് സെമിനാർ