• Logo

Allied Publications

Americas
മിസിസിപ്പി ഹോട്ടലിൽ വെടിവയ്പ്: പ്രതിയുൾപ്പെടെ അഞ്ചു മരണം
Share
മിസിസിപ്പി: മിസിസിപ്പി ഗൾഫ് കോസ്റ്റ് ഹോട്ടലിലുണ്ടായ വെടിവയ്പിൽ ഹോട്ടൽ ഉടമയും രണ്ടു ജീവനക്കാരും കൊല്ലപ്പെട്ടു. തുടർന്ന് അവിടെ നിന്നു രക്ഷപ്പെട്ട പ്രതിയെന്നു സംശയിക്കുന്ന ആൾ മറ്റൊരു കാർ തട്ടിയെടുക്കുന്നതിനിടയിൽ ആ കാറിന്‍റെ ഡ്രൈവർക്കു നേരെ വെടിയുതിർക്കുകയും ഡ്രൈവർ മരിക്കുകയും ചെയ്തു.

തട്ടിയെടുത്ത കാറുമായി കടന്നുകളഞ്ഞ ഇയാളെ പോലീസ് കണ്ടെത്തി. കാറിൽ നിന്നിറങ്ങി കണ്‍വീനിയന്‍റ് സ്റ്റോറിൽ അതിക്രമിച്ചു കടന്ന പ്രതി അവിടെ രണ്ടു മണിക്കൂറുകളോളം ജീവനക്കാരെ ബന്ദികളാക്കി പോലീസുമായി വിലപേശൽ നടത്തി. പോലീസിന്‍റെ ഉത്തരവുകൾ അനുസരിക്കാൻ വിസമ്മതിച്ചതിനെതുടർന്നു പ്രതിയെ പിടികൂടാൻ പോലീസ് കണ്ണീർ വാതകം ഉപയോഗിച്ചു കണ്‍വീനിയന്‍റ് സ്റ്റോറിനുള്ളിൽ കയറി. എന്നാൽ പ്രതി മരിച്ചു കിടക്കുന്നതാണ് അവിടെ കണ്ടത്. മരണകാരണം വ്യക്തമല്ല.

ഹോട്ടൽ പ്രൊപ്പയ്റ്റർ മൊഹമ്മദ് മൊയ്തി(51), ജീവനക്കാരായ ലോറ ലാമാൻ(61), ചാഡ്ഗ്രീൽ(55), കാർ ഡ്രൈവർ വില്യം വാൾട്ട്മാൻ(52), പ്രതി ജെർമി അൽസണ്ടർ(32) എന്നീ അഞ്ചു പേരാണ് ഈ സംഭവത്തിൽ കൊല്ലപ്പെട്ടത്.

ഏപ്രിൽ 27 ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവത്തിന്‍റെ തുടക്കം. പണത്തെ സംബന്ധിച്ചു പിതാവും പ്രതിയെന്നു സംശയിക്കുന്നയാളും തമ്മിൽ തർക്കമുണ്ടായി എന്നാണു ഹോട്ടൽ ഉടമയുടെ മകൾ പോലീസിനെ അറിയിച്ചത്. വെടിവച്ചെന്നു സംശയിക്കുന്ന പ്രതി ഇരച്ചു കയറിയ കണ്‍വീനിയന്‍റ് സ്റ്റോറിൽ തീ ആളി പടർന്നിരുന്നു. എങ്ങനെയാണ് തീപിടിച്ചതെന്നും സംഭവത്തെകുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പി.പി. ചെറിയാൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ