• Logo

Allied Publications

Americas
അ​മേ​രി​ക്ക കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്നു മു​ക്ത​മാ​യെ​ന്നു ഫൗ​ച്ചി
Share
വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് 19 മ​ഹാ​മാ​രി​യി​ൽ നി​ന്ന് അ​മേ​രി​ക്ക മു​ക്ത​മാ​യെ​ന്നു പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​റും നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ല​ർ​ജി ആ​ന്‍റ് ഇ​ൻ​ഫ​ഷ്യ​സ് ഡി​സീ​സ് ഡ​യ​റ​ക്ട​റു​മാ​യ ആ​ന്‍റ​ണി ഫൗ​ച്ചി പ​റ​ഞ്ഞു.

ല​ക്ഷ​ക​ണ​ക്കി​നാ​ളു​ക​ൾ ദി​നം​പ്ര​തി ആ​ശു​പ​ത്രി​യി​ൽ അ​ഭ​യം തേ​ടു​ക​യും പ​തി​നാ​യി​ര​ങ്ങ​ൾ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്ന് അ​മേ​രി​ക്ക പൂ​ർ​ണ​മാ​യും മാ​റി​യെ​ന്നു അ​ഭി​മു​ഖ​ത്തി​ൽ ഫൗ​ച്ചി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി കോ​വി​ഡ് കേ​സു​ക​ൾ പ​രി​മി​ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും ഒ​മി​ക്രോ​ണ്‍ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഫൗ​ച്ചി ചൂ​ണ്ടി​ക്കാ​ട്ടി.

കോ​റോ​ണ വൈ​റ​സ് പൂ​ർ​ണ​മാ​യും ഉന്മൂല​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ൾ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഫൗ​ച്ചി അ​ഭ്യ​ർ​ഥി​ച്ചു. ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.

അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ ന​ല്ലൊ​രു ശ​ത​മാ​ന​ത്തി​നും ഇ​തി​ന​കം ത​ന്നെ കൊ​റോ​ണ വൈ​റ​സ് വ​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്നും അ​വ​രു​ടെ ര​ക്ത​ത്തി​ൽ ആ​ന്‍റി ബോ​ഡി​സ് ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഫൗ​ച്ചി പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തു ദീ​ർ​ഘ​കാ​ല​ത്തേ​ക്കു നി​ല​നി​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ജ​ന​ങ്ങ​ൾ വ​ള​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ക​ഴി​വ​തും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വ​യം സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഫൗ​ച്ച് നി​ർ​ദേ​ശി​ച്ചു. ഭാ​വി​യി​ൽ കൊ​റോ​ണ വൈ​റ​സി​നേ​ക്കാ​ൾ മാ​ര​ക​മാ​യ വൈ​റ​സു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു കൂ​ടെ എ​ന്ന് ചി​ന്തി​ക്കു​ന്ന​ത് ഉ​ചി​ത​മാ​ണെ​ന്നും ഫൗ​ച്ചി മു​ന്ന​റി​യി​പ്പു ന​ൽ​കി.

പി.​പി. ചെ​റി​യാ​ൻ

ഗര്‍ഭഛിദ്ര നിയമം റദ്ദാക്കിയതിനെതിരെ യുഎസില്‍ പ്രതിഷേധം.
ഡാളസ് : അരനൂറ്റാണ്ടായി അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിരുന്ന സുപ്രിം കോടതി വിധി റദ്ദാക്കിയതിനെതിരെ വന്‍ പ്രതിഷേധം.
രമേശ് ചെന്നിത്തലയ്ക്ക് ഡാളസിൽ ഹൃദ്യമായ വരവേൽപ്പ്.
ഡാളസ്: മൂന്ന് ദിവസത്തെ ഹൃസ്വസന്ദർശനത്തിന് ഡാളസിൽ എത്തിച്ചേർന്ന ഹരിപ്പാട് എം.എൽ.
രമേശ് ചെന്നിത്തലയും സണ്ണി പാമ്പാടിയും ജൂണ്‍ 26 ന് ഡാളസിൽ.
ഗാര്‍ലന്‍റ് (ഡാളസ്): കെപിസിസി മുന്‍ പ്രസിഡന്‍റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കും, കോട്ടയം ജില്ലാ പഞ്ചായത്ത് മുൻപ് സിഡന്‍റ് സണ
ജൂലൈ 3 ഇന്ത്യൻ ക്രിസ്ത്യൻ ദിനമായി ന്യൂയോർക്കിൽ ആഘോഷിക്കുന്നു.
ന്യൂയോർക്ക്: ഇന്ത്യയിലെ ക്രിസ്തീയ സഭാ സ്ഥാപകനായ വിശുദ്ധ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷം പിന്നിടുന്ന ഈ വർഷം സെൻറ് തോമസ് ദിനമായ ജൂലൈ 3
ഫൊക്കാന ഡിസ്‌നി വേൾഡ് കൺവെൻഷനോടനുബന്ധിച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു.
ന്യൂജഴ്‌സി: ജൂലൈ 7 മുതൽ 10 വരെ ഒർലാന്‍റോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഡിസ്‌നി ഫാമിലി ഇന്റർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് ഫൊക്കാന ഹെൽത്ത് സെമിനാർ