• Logo

Allied Publications

Americas
മ​ക് അ​ല്ലെ​ൻ ഡി​വൈ​ൻ മേ​ഴ്സി സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക​പ​ള്ളി തി​രു​നാ​ൾ ​ ആ​ഘോ​ഷി​ച്ചു
Share
ടെ​ക്സ​സ്: മ​ക് അ​ല്ലെ​ൻ, എ​ഡി​ൻ​ബ​ർ​ഗ് സി​റ്റി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഡി​വൈ​ൻ മേ​ഴ്സി സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​ക​മ്മ​ങ്ങ​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഏ​പ്രി​ൽ 22 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 ന് ​ഫാ. വ​ർ​ഗീ​സ് ക​രി​പ്പേ​രി പാ​ട്ടുകു​ർ​ബാ​ന ന​ട​ത്തി.

ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി പി​ട്ടാ​പ്പി​ള്ളി​യി​ൽ വി​ശു​ദ്ധ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റ് ന​ട​ത്തു​ക​യും ചെ​യ്ത് തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ചു. ഫാ. ​റ​ഫാ​യേ​ൽ അ​ന്പാ​ട​ൻ, ഫാ. ​തോ​മ​സ് പു​ളി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് സാ​ന്നി​ധ്യം ന​ൽ​കി. ഫാ. ​അ​നീ​ഷ് ഈ​റ്റ​ക്കാ​കു​ന്നേ​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ഈ ​ത​വ​ണ തി​രു​നാ​ൾ സം​ഘ​ടി​പ്പി​ച്ച​തും ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ​തും സ​മാ​ന ഫാ​മി​ലി ഗ്രൂ​പ്പാ​യി​രു​ന്നു.

പ​ള്ളി​ക്ക് ചു​റ്റും ന​ട​ത്തി​യ ദി​വ്യ കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി പി​ട്ടാ​പ്പി​ള്ളി​യി​ലും, ഫാ. ​അ​നീ​ഷ് ഈ​റ്റ​ക്കാ​കു​ന്നേ​ലും, കൈ​ക്കാ​ര​ൻ​മാ​രാ​യ സു​രേ​ഷ് ജോ​ർ​ജ്, ജോ​മോ​ൻ ജോ​സും, ’സ​മാ​ന’ ഫാ​മി​ലി ഗ്രൂ​പ്പും നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു ക​രി​മ​രു​ന്നു ക​ലാ പ്ര​ക​ട​ന​വും, ഡാ​ള​സ് ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ ചെ​ണ്ട​മേ​ള​വും, ശ്രീ​രാ​ഗ മ്യൂ​സി​കി​ന്‍റെ ഗാ​ന​മേ​ള​യും, ഭ​ര​ത​ക​ല തീ​യേ​റ്റേ​ഴ്സ് ഡാ​ള​സി​ന്‍റെ സാ​മൂ​ഹ്യ സം​ഗീ​ത നാ​ട​കം "ലോ​സ്റ്റ് വി​ല്ല 'യും തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. ഏ​പ്രി​ൽ 24 ഞാ​യ​റാ​ഴ്ച ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യോ​ടെ​യും ദി​വ്യ ബ​ലി​യോ​ടെ​യും തി​രു​നാ​ൾ സ​മാ​പി​ച്ചു.

അ​ന​ശ്വ​രം മാ​ന്പി​ള്ളി

ഗര്‍ഭഛിദ്ര നിയമം റദ്ദാക്കിയതിനെതിരെ യുഎസില്‍ പ്രതിഷേധം.
ഡാളസ് : അരനൂറ്റാണ്ടായി അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിരുന്ന സുപ്രിം കോടതി വിധി റദ്ദാക്കിയതിനെതിരെ വന്‍ പ്രതിഷേധം.
രമേശ് ചെന്നിത്തലയ്ക്ക് ഡാളസിൽ ഹൃദ്യമായ വരവേൽപ്പ്.
ഡാളസ്: മൂന്ന് ദിവസത്തെ ഹൃസ്വസന്ദർശനത്തിന് ഡാളസിൽ എത്തിച്ചേർന്ന ഹരിപ്പാട് എം.എൽ.
രമേശ് ചെന്നിത്തലയും സണ്ണി പാമ്പാടിയും ജൂണ്‍ 26 ന് ഡാളസിൽ.
ഗാര്‍ലന്‍റ് (ഡാളസ്): കെപിസിസി മുന്‍ പ്രസിഡന്‍റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കും, കോട്ടയം ജില്ലാ പഞ്ചായത്ത് മുൻപ് സിഡന്‍റ് സണ
ജൂലൈ 3 ഇന്ത്യൻ ക്രിസ്ത്യൻ ദിനമായി ന്യൂയോർക്കിൽ ആഘോഷിക്കുന്നു.
ന്യൂയോർക്ക്: ഇന്ത്യയിലെ ക്രിസ്തീയ സഭാ സ്ഥാപകനായ വിശുദ്ധ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷം പിന്നിടുന്ന ഈ വർഷം സെൻറ് തോമസ് ദിനമായ ജൂലൈ 3
ഫൊക്കാന ഡിസ്‌നി വേൾഡ് കൺവെൻഷനോടനുബന്ധിച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു.
ന്യൂജഴ്‌സി: ജൂലൈ 7 മുതൽ 10 വരെ ഒർലാന്‍റോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഡിസ്‌നി ഫാമിലി ഇന്റർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് ഫൊക്കാന ഹെൽത്ത് സെമിനാർ