• Logo

Allied Publications

Americas
കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് നൈ​റ്റ് ഏ​പ്രി​ൽ 30ന്
Share
ഫി​ല​ഡ​ൽ​ഫി​യ: കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് നൈ​റ്റ് ഏ​പ്രി​ൽ 30ന് ​വൈ​കി​ട്ട് 4.30ന് ​എം​ഇ​ഐ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ (MEI TWINING HALL, 4900 E. STREET RD, TREVOSE, PA19053) ന​ട​ക്കും. ഇ​ത​ര സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ ന​ട​ത്തു​ന്ന ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് നൈ​റ്റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ കോ​ട്ട​യം നി​വാ​സി​ക​ളു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മു​ഖ്യ​ചാ​ല​ക ശ​ക്തി​യാ​യി നി​ല​കൊ​ള്ളു​ന്ന കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ നാ​ളി​തു​വ​രെ നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​ന സ​ഹാ​യ​പ​ദ്ധ​തി, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​ഠ​ന​സ​ഹാ​യ​പ​ദ്ധ​തി, രോ​ഗി​ക​ൾ​ക്കാ​യി വൈ​ദ്യ സാ​ന്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലു​മാ​യി ന​ട​ത്തു​ക​യും നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷ​ത്തെ ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് നൈ​റ്റി​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​ന​സ​ഹാ​യ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് കേ​ര​ള​ത്തി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ അ​ർ​ഹ​രാ​യ 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നാ​ളി​തു​വ​രെ ന​ൽ​കി വ​രു​ന്ന ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കൂ​വെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ർ​ജ് പ​റ​ഞ്ഞു. എ​ല്ലാ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​ഹാ​യ​ഹ​സ്ത​വു​മാ​യി നി​ന്ന വ്യ​ക്തി​ക​ളോ​ടും സ്ഥാ​പ​ന​ങ്ങ​ളോ​ടും കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ എ​ക്കാ​ല​ത്തും ക​ട​പ്പെ​ട്ടി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് നൈ​റ്റി​ന്‍റെ വ​ർ​ണാ​ഭ​മാ​യ വേ​ദി​യി​ൽ് പ​ഠ​ന സ​ഹാ​യ​പ​ദ്ധ​തി​യു​ടെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ന​ട​ക്കും. ബാ​ങ്ക്വ​റ്റ് നൈ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക·ാ​ർ, വി​ശി​ഷ്ടാ​തി​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. കൂ​ടാ​തെ, പ​ഠ​ന സ​ഹാ​യ​പ​ദ്ധ​തി​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​വ​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ക​മ്മ്യൂ​ണി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ഡി​ന്ന​റും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ വ​ർ​ഗീ​സ് അ​റി​യി​ച്ചു.

കോ​വി​ഡാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ലെ എ​ല്ലാ മു​ൻ ക​രു​ത​ലു​ക​ൾ​ക്കും വി​ധേ​യ​മാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള ഈ ​ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് നൈ​റ്റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ജോ​ണ്‍ പി. ​വ​ർ​ക്കി (ട്ര​ഷ​റ​ർ), ബെ​ന്നി കൊ​ട്ടാ​ര​ത്തി​ൽ, ജീ​മോ​ൻ ജോ​ർ​ജ്, ജോ​സ​ഫ് മാ​ണി, കു​ര്യ​ൻ രാ​ജ​ൻ, ജെ​യിം​സ് ആ​ന്ത്ര​യോ​സ്, സ​ണ്ണി കി​ഴ​ക്കേ​മു​റി, ഐ​പ്പ് മാ​ത്യു, ജോ​ണ്‍ മാ​ത്യു, സാ​ബു ജേ​ക്ക​ബ്, വ​ർ​ക്കി പൈ​ലോ, സെ​റി​ൻ ചെ​റി​യാ​ൻ, വ​ർ​ഗീ​സ് വ​ർ​ഗീ​സ്, രാ​ജു കു​രു​വി​ള, സാ​ബു പാ​ന്പാ​ടി, മാ​ത്യു പാ​റ​ക്ക​ൽ, ഏ​ബ്ര​ഹാം ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

വി​മ​ൻ​സ് ഫോ​റ​വും ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് നൈ​റ്റി​ന്‍റെ എ​ല്ലാ വി​ജ​യ​ങ്ങ​ൾ​ക്കു​മാ​യി​ട്ടും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി സാ​റാ ഐ​പ്പ് (കോ​ർ​ഡി​നേ​റ്റ​ർ, വി​മ​ൻ​സ് ഫോ​റം) പ​റ​ഞ്ഞു. കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ജ​ന​കീ​യ ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് നൈ​റ്റി​ലേ​ക്ക് എ​ല്ലാ കോ​ട്ട​യം നി​വാ​സി​ക​ളെ​യും അ​ഭ്യു​ത്ദ​യ​കാം​ഷി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ണംം.​Www.kottayamassociation.org, Email:Kottayamans@gmail.com കൂ​ടാ​തെ കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ഫെ​യ്സ്ബു​ക്ക് പേ​ജി​ലും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

ജീ​മോ​ൻ ജോ​ർ​ജ്

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.