• Logo

Allied Publications

Europe
വാ​ട്ട​ർ​ഫോ​ർ​ഡ് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​ക്ക് പു​തി​യ ചാ​പ്ലെ​യി​ൻ
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ വാ​ട്ട​ർ​ഫോ​ർ​ഡ് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യു​ടെ പു​തി​യ ചാ​പ്ലെ​യി​നാ​യി ഫാ. ​ജോ​മോ​ൻ കാ​ക്ക​നാ​ട്ട് ചു​മ​ത​ല​യേ​റ്റു. വാ​ട്ട​ർ​ഫോ​ർ​ഡ് സെ​ന്‍റ് ജോ​സ​ഫ് ആ​ൻ​ഡ് സെ​ന്‍റ് ബേ​നി​ൽ​ട്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വാ​ട്ട​ർ​ഫോ​ർ​ഡ് ലി​സ്മോ​ർ ബി​ഷ​പ്പ് റ​വ. ഡോ. ​അ​ൽ​ഫോ​ൻ​സ​സ് കു​ല്ലി​നാ​നാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഫാ. ​സി​ബി അ​റ​യ്ക്ക​ലി​ൽ നി​ന്നാ​ണ് ഫാ. ​ജോ​മോ​ൻ കാ​ക്ക​നാ​ട്ട് ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ തി​രു​വ​ന​ന്ത​പു​രം, വാ​വോ​ട് ഇ​ട​വ​കാം​ഗ​മാ​ണ് ഫാ. ​ജോ​മോ​ൻ കാ​ക്ക​നാ​ട്ട്. 2015 ഡി​സം​ബ​ർ 28 നു ​ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പൗ​വ​ത്തി​ൽ പി​താ​വി​ൽ​നി​ന്ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. കു​റു​ന്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന, നാ​ലു​കോ​ടി സെ​ന്‍റ്. തോ​മ​സ്, തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യും തു​ട​ർ​ന്ന് ര​ണ്ട​ര വ​ർ​ഷ​കാ​ലം ബി​ഷ​പ്പ് തോ​മ​സ് ത​റ​യി​ലി​ന്േ‍​റ​യും ആ​ർ​ച്ച് ബി​ഷ​പ്പ് എ​മി​രി​റ്റ​സ് ജോ​സ​ഫ് പൗ​വ​ത്തി​ലി​ന്േ‍​റ​യും സെ​ക്ര​ട്ട​റി​യാ​യും ശു​ശ്രു​ഷ​ചെ​യ്തു. അ​യ​ർ​ല​ൻ​ഡി​ൽ പ​ഠ​ന​ത്തി​നൊ​പ്പം വാ​ട്ട​ർ​ഫോ​ർ​ഡ് & ലി​സ്മോ​ർ രൂ​പ​ത​യി​ൽ സേ​വ​ന​ത്തി​നാ​യി എ​ത്തി​യ ഫാ. ​ജോ​മോ​ൻ ഏ​പ്രി​ൽ 3 നു ​വാ​ട്ട​ർ​ഫോ​ർ​ഡ് സീ​റോ മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യു​ടെ ചാ​പ്ലി​നാ​യി ചു​മ​ത​ല​യെ​ടു​ത്തു.

അ​മേ​രി​ക്ക​യി​ൽ പു​തി​യ മി​ഷ​ൻ ദൗ​ത്യ​വു​മാ​യി പോ​കു​ന്ന നി​ല​വി​ലെ ചാ​പ്ലെ​യി​ൽ ഫാ. ​സി​ബി അ​റ​ക്ക​ലി​ന് വാ​ട്ട​ർ​ഫോ​ർ​ഡ് സീ​റോ മ​ല​ബാ​ർ സ​മൂ​ഹം സ​മു​ചി​ത യാ​ത്ര​യ​യ​പ്പും ന​ൽ​കി. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താം​ഗ​മാ​യ ഫാ. ​സി​ബി അ​റ​യ്ക്ക​ൽ അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കോ​ർ​ക്ക് റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു.

ട്ര​സ്റ്റി ടോ​മി വ​ർ​ഗീ​സ്, പി.​എം. ജോ​ർ​ജ് കു​ട്ടി, എ​ബി​ൻ തോ​മ​സ്, മ​താ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളെ പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി ഷാ​ജി ജേ​ക്ക​ബ് സ്വാ​ഗ​ത​വും, ട്ര​സ്റ്റി ബി​ജി സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഓ​ൾ അ​യ​ർ​ല​ൻ​ഡ് ഗ്ലോ​റി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.