• Logo

Allied Publications

Europe
ബ്രക്സിറ്റിന്‍റെ പ്രയോജനം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാർക്കെന്ന് റിപ്പോർട്ട്
Share
ബെർലിൻ:ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിച്ച നടപടിയുടെ യഥാര്‍ഥ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ഗുണം കിട്ടിയത് ഇന്ത്യയില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ക്കെന്ന് സൂചന.

നാലര ലക്ഷം സ്റ്റുഡന്റ് വിസയും രണ്ടര ലക്ഷം വര്‍ക്ക് വിസയുമാണ് ബ്രിട്ടന്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചത്. ഇതില്‍ ബഹുഭൂരിപക്ഷവും ലഭിച്ചിരിക്കുന്നത് യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്കാണ്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ ചൈനക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും.

2021 ജനുവരി ഒന്നു മുതലാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ബ്രിട്ടനിലെത്താനുള്ള മാനദണ്ഡങ്ങള്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരുടേതിനു സമാനമാക്കിയത്.

2021ല്‍ 2,39,987 വര്‍ക്ക് വിസ അനുവദിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 110 ശതമാനം കൂടുതലാണിത്. ഇതില്‍ പതിമൂന്ന് ശതമാനം മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ലഭിച്ചിട്ടുള്ളത്. 70,099 വര്‍ക്ക് വിസ ഇന്ത്യക്കാര്‍ക്കു ലഭിച്ചു.

സ്ററുഡന്റ് വിസ അനുവദിക്കപ്പെട്ടത് 4,32,279 പേര്‍ക്ക്. ഇതും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 89 ശതമാനം കൂടുതല്‍. യൂറോപ്യന്‍ രാജ്യക്കാര്‍ക്ക് കിട്ടിയത് അഞ്ച് ശതമാനം മാത്രം. ഇന്ത്യക്കാര്‍ക്ക് 98,747 വിസ ലഭിച്ചു.

ജോസ് കുമ്പിളുവേലില്‍

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം