• Logo

Allied Publications

Middle East & Gulf
ഒമാനിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാൻ രണ്ടു ഡോസ് വാക്സിൻ നിർബന്ധമാക്കി
Share
മസ്കറ്റ്: രണ്ടു ഡോസ് വാക്സിൻ സ്വീകരിക്കാത്തവരെ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ട് ഒമാൻ സൂപ്രീം കൗൺസിൽ ഉത്തരവ് പുറപ്പെടുവിച്ചു.

രാജ്യത്തെ കോവിഡ് അവലോകന സുപ്രീം കമ്മിറ്റി യോഗം ചേർന്നാണ് രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം പെരുന്നാൾ നമസ്കാരത്തിനു കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്.

12 വയസിനു താഴെയുള്ള കുട്ടികൾക്കും വാക്സിൻ സ്വീകരിക്കാതെ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ്. പള്ളികളിൽ ആണ് നമസ്കാരം നടക്കുന്നതെങ്കിൽ മാസ്ക് ധരിച്ചിരിക്കണം. എന്നാൽ തുറന്ന സ്ഥലത്താണ് നമസ്കാരം നടക്കുന്നതെങ്കിൽ മാസ്ക് ധരിക്കണമെന്നില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.

കോവിഡ് ഇപ്പോഴും പൂർണമായും മാറാത്ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കണം. ഹസ്തദാനവും ആലിംഗനം എന്നിവ ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കാൻ ശ്രമിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറക്കാൻ ശ്രമിക്കണം. ഈ ശീലങ്ങൾ എല്ലാവരും പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഈദ് പ്രമാണിച്ച് പൊതുസ്ഥലങ്ങളിൽ നിരവധി പരിപാടികൾ ആണ് നടക്കാറുള്ളത്. എന്നാൽ പൊതുസ്ഥലങ്ങളിൽ ഇത്തരത്തിലുള്ള പരിപാടികൾ ഒന്നും നടത്താൻ അനുമതി നൽകില്ല.

പള്ളികൾ, ഹാളുകൾ എന്നിവിടങ്ങളിൽ വിവാഹ, സംസ്‌കാര ചടങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.