• Logo

Allied Publications

Americas
അഞ്ജു ബിജിലി ജോർജിനു ഡോക്ടറേറ്റ്
Share
ഡാളസ് : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് വൈസ് പ്രസിഡന്‍റ് അഞ്ജു ബിജിലി ജോർജിനു ഡോക്ടറേറ്റു "ഡോക്ടർ ഓഫ് നഴ്സസ് പ്രാക്റ്റീഷനർ' ലഭിച്ചു.

മദ്രാസ് വിനായക മിഷൻ നഴ്സിംഗ് കോളജിൽ നിന്ന് ബിഎസ് സി നഴ്സിംഗ് പൂർത്തിയാക്കി അമേരിക്കയിലെത്തിയ അഞ്ജു 2015 ൽ മാസ്റ്റേഴ്സും 2022 ൽ ഡോക്ടറേറ്റും സ്വന്തമാക്കി.

അമേരിക്കയിൽ ചാനൽ പ്രവർത്തനം ആരംഭിച്ച കാലം മുതൽ നോർത്ത് ടെക്സസിലെ അമരക്കാരനായിരുന്നു ബിജിലി ജോർജും അഞ്ചു ബിജിലിയും. മലയാളികൾ തിങ്ങിപ്പാർക്കുന്ന
ഷിക്കാഗോ, പെൻസിൽവേനിയ, ന്യൂയോർക്ക് ഫ്ലോറിഡ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായ തികച്ചും വ്യത്യസ്തമായ നോർത്ത് ടെക്സസിൽ ചാനൽ പ്രവർത്തനം വ്യാപിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങൾ പ്രശംസനീയമായിരുന്നു.

മാർത്തോമ സഭയിലെ സജീവ അംഗങ്ങളായിരുന്ന ബിജിലിയുടെയും അഞ്ജുവിനെയും ജനസമ്മതി ചാനൽ വളർച്ചയ്ക്ക് ഏറെ പ്രചോദനം ചെയ്തു. യുഎസ് വീക്കിലി റൗണ്ടപ്പ് പ്രക്ഷേപണം ചെയ്യുമ്പോൾ ശുദ്ധമായ മലയാള ഭാഷയിൽ സംസാരിക്കുന്നതിന് അഞ്ജുവിന് അനായാസം സാധിച്ചിരുന്നു . കോളജ് യൂണിയൻ പ്രവർത്തകയും കോളജ് മാഗസിൻ കോഓർഡിനേറ്ററും മാർത്തോമാ സഭയിലെ വനിതാ പ്രതിനിധിയായും പ്രവർത്തിക്കുന്ന അഞ്ജുവിന്, ഏഷ്യാനെറ്റ് മാധ്യമ അവതാരക എന്ന നിലയിൽ ഏറെ ശ്രദ്ധ കൈവരിക്കുവാൻ സാധിച്ചു. വിഷ്വൽ ക്രാഫ്റ്റ് എന്ന സ്റ്റുഡിയോ പ്ലാറ്റ്ഫോമിലൂടെ, ഇന്നു പ്രമുഖരായ പല ചാനൽ പ്രവർത്തകരെയും അമേരിക്കയിലെ പത്ര മാധ്യമ രംഗത്തേക്ക് കൈ പിടിച്ചുയർത്തുവാൻ സാധിച്ചത് അഞ്ജുവിന്‍റെ തനതായ വാർത്ത അവതരണ രീതി ആയിരുന്നു. 2006 മുതൽ ഏഷ്യാനെറ്റ് യുഎസ്എ യുടെ ന്യൂസ് റീഡറായും ആങ്കർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

യൂറോപ്പിൽ നിന്നും ബ്രോഡ്കാസ്റ്റ് ചെയ്യുന്ന രാഷ്ട്രം മീഡിയയുടെ അമേരിക്കയിലെ അവതാരികയായ അഞ്ജു, ഇന്ത്യൻ ഡിഎഫ്ഡബ്ലു ലയൺസ് ക്ലബ് സെക്രട്ടറിയാ‌യും 202223 വർഷത്തെ ഇന്ത്യൻ ഡിഎഫ്ഡബ്ല്യു ലയൺസ് ക്ലബിന്‍റെ വൈസ് പ്രസിഡന്‍റായും പ്രവർത്തിക്കുന്നു.

അഞ്ജു ബിജിലിക്കു ഡോക്ടറേറ്റ് ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നും അവർക്ക് എല്ലാവിധ ആശംസകൾ നേരുന്നതായും ഭാരവാഹികളായ സിജു വി. ജോർജ്, സണ്ണി മാളിയേക്കൽ , ടി.സി. ചാക്കോ സാം മാത്യു ,ബെന്നി ജോൺ , മീനു എലിസബെത്,ഫിലിപ്പ് തോമസ് (പ്രസാദ് ), മാർട്ടിൻ വിലങ്ങോലിൽ എന്നിവർ അറിയിച്ചു.

പി.പി. ചെറിയാൻ

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്