• Logo

Allied Publications

Americas
മിഷിഗൺ റോച്ചസ്റ്റർ ഹിൽസ് സെന്‍റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയം സിൽവർ ജൂബിലി നിറവിൽ
Share
ഡിട്രോയ്റ്റ്: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുൾപ്പെട്ട റോച്ചസ്റ്റർ ഹിൽസ് സെന്‍റ് ഗ്രീഗോറിയോസ് ഇടവക സിൽവർ ജൂബിലി നിറവിൽ.

പരിശുദ്ധ കാതോലിക്കാ ബാവാ മോറോൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ, ഭദ്രാസന അസിസ്റ്റന്‍റ് മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത എന്നിവരുടെ അനുഗ്രഹാശീർവാദത്തോടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ഏപ്രിൽ 24 മുതൽ പെരുന്നാൾ ദിനമായ നവംബർ അഞ്ചു വരെയാണ് ആഘോഷ പരിപാടികൾ. ഇടവക ദിനത്തോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗമായ റവ. ഡോ. മാത്യു കോശി സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

ദൈവ പരിപാലനയുടെ 25 വർഷങ്ങൾ പൂർത്തീകരിക്കുന്ന ഇടവക, പരിശുദ്ധ ബാവാതിരുമേനിയുടെ "സഹോദരൻ' ചാരിറ്റി പദ്ധതിയിലൂടെ, സഭയുടെ കോട്ടയം ഭദ്രാസനത്തിലുൾപ്പെട്ട വാഴൂർ സെൻ്റ് പീറ്റേഴ്സ് പള്ളി ഇടവകാംഗത്തിന് ഒരു ഭവനം നിർമിച്ചു നൽകുന്നു. പദ്ധതി സമയബന്ധിതമായി പൂർത്തിയാകുന്ന പക്ഷം, ഈ പദ്ധതിയിലൂടെ പൂർണമായി പൂർത്തീകരിക്കപ്പെടുന്ന ആദ്യ ഭവനമായിരിക്കുമിത്.

സിൽവർ ജൂബിലി സൂവനീർ പ്രകാശനം, ആദ്യകാല അംഗങ്ങൾ, ഇടവകയിലെ മുതിർന്ന അംഗങ്ങൾ എന്നിവർക്ക് സമുചിതമായ ആദരം, M.M.V.S, M.G.O.C.S.M, Sunday School, Prayer Meeting തുടങ്ങിയ ആധ്യാത്മിക സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ മിഷൻ, ചാരിറ്റി, സമുദായിക പ്രവർത്തനങ്ങൾ, വിശ്വാസ പഠന ക്ലാസുകൾ, വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള സെമിനാറുകൾ തുടങ്ങി വിവിധ രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ ക്രമീകരിക്കുന്നത്.

നവംബർ നാല്, അഞ്ച് തീയതികളിലായി തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്ന വലിയ പെരുന്നാളിനോടനുബന്ധിച്ച് ആഘോഷ പരിപാടികൾ പൂർത്തീകരിക്കപ്പെടും.

വിവരങ്ങൾക്ക്:
Fr.P.C.George (Vicar) 2488053223
Mr. Shine T David: 5863599502(Treasurer)
Mr. Jebu Mathew: 8484686034( Secretary)
Mr. Joji Alex: 5865560917 (Silver Jubilee General Convenor)
Mr.Tiji.K.Joy 3133182685 (Silver Jubilee Souvenir Editor)

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ