• Logo

Allied Publications

Americas
ബ്രിഡ്ജറ്റ് ബ്രിങ്ക് യുക്രെയ്ൻ അംബാസഡർ
Share
വാഷിങ്ടൻ ഡിസി : യുക്രെയ്നിലെ പുതിയ യുഎസ് അംബാസഡറായി ബ്രിഡ്ജറ്റ് ബ്രിങ്കിനെ പ്രസിഡന്‍റ് ബൈഡൻ നാമനിർദേശം ചെയ്തു. ഏപ്രിൽ 25നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. സ്ലോവാക്യ റിപ്പബ്ലിക്കിൽ യുഎസ് അംബാസഡറായി സേവനം അനുഷ്ടിച്ചുവരികവെയാണ് പുതിയ നിയമനം.

റഷ്യൻ അധിനിവേശം മൂന്നു മാസം പിന്നിടുമ്പോഴാണ് പ്രസിഡന്‍റ് പുതിയ അംബാസഡറെ യുക്രെയ്നിൽ നിയമിച്ചിരിക്കുന്നത്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലിയോഡ് ഓസ്റ്റിനും യുക്രെയ്ൻ പ്രസിഡന്‍റുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് പുതിയ അംബാസഡറെ ബൈഡൻ നോമിനേറ്റ് ചെയ്തിരിക്കുന്നത്.

25 വർഷത്തോളം വിദേശകാര്യ വകുപ്പിൽ സർവീസിലുണ്ടായിരുന്ന ബ്രിഡ്ജറ്റ്, നല്ലൊരു നയതന്ത്ര പ്രതിനിധിയായിട്ടാണ് അറിയപ്പെടുന്നത്. താഷ്കണ്ട്, ഉസ്ബെക്കിസ്ഥാൻ, ജോർജിയ തുടങ്ങിയ സ്ഥലങ്ങളിൽ ഡെപ്യൂട്ടി ചിഫ് ഓഫ് മിഷനായും പ്രവർത്തിച്ചിട്ടുണ്ട്.

മിഷിഗണിൽ നിന്നുള്ള ഇവർക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.‌ ഇന്‍റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം സ്വന്തമായിട്ടുള്ള ഇവർക്ക് നിരവധി വിദേശ ഭാഷകളും കൈകാര്യം ചെയ്യാൻ കഴിവുണ്ട്.

യുക്രെയ്നിൽ അമേരിക്ക സ്വീകരിച്ചിട്ടുള്ള നിലപാടുകൾ ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്നതിനും അവരുടെ സഹകരണം നേടിയെടുക്കുന്നതടക്കമുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ബൈഡൻ ഇവരെ ഏൽപിച്ചിരിക്കുന്നത്.

പി.പി. ചെറിയാൻ

ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.