• Logo

Allied Publications

Americas
മാഗ് ഷട്ടിൽ ബാഡ്മിന്‍റൺ ഡബിൾസ് ടൂർണമെന്‍റ് ഏപ്രിൽ 30, മേയ് ഒന്ന് തീയതികളിൽ
Share
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റണിന്‍റെ (മാഗ്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമത് ഷട്ടിൽ ബാഡ്മിന്‍റൺ ഡബിൾസ് ടൂർണമെന്‍റിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ഷട്ടിൽ ബാഡ്മിന്‍റൺ ഡബിൾസ് ടൂർണമെന്‍റ് ഏപ്രിൽ 30, മേയ് ഒന്ന് (ശനി, ഞായർ) തീയതികളിലാണ് നടത്തപ്പെടുന്നത്. ശനി രാവിലെ 8.30 മുതൽ രാത്രി 7 വരെയും ഞായർ ഉച്ചകഴിഞ്ഞു 2 മുതൽ 7 വരെയുമാണ് മത്സരം.

ഹൂസ്റ്റൺ ബാഡ്മിന്‍റൺ സെന്‍ററിൽ (10550 W. Airport Blvd, Stafford, TX 77477) നടത്തപെടുന്ന ടൂർണമെന്‍റിൽ ഹൂസ്റ്റണിലെയും ഡാളസിലെയും പ്രമുഖ മലയാളി ബാഡ്മിന്‍റെ കളിക്കാരടങ്ങുന്ന 30 അംഗ ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്.

50 വയസിനു മുകളിലുള്ളവർക്കായി നടത്തുന്ന സീനിയർ മെൻസ് ഡബിൾസ് ടൂർണമെന്‍റിൽ എട്ടു ടീമുകളും ഓപ്പൺ ഡബിൾസ് ടൂർണമെന്‍റിൽ 20 ടീമുകളുമാണ് മത്സരിക്കുന്നത്. ഇത്തവണ ആദ്യമായി വിമൻസ് ഡബിൾസ് എക്സിബിഷൻ മത്സരത്തിൽ രണ്ടു ടീമുകൾ പങ്കെടുക്കുന്നത് ടൂർണമെന്‍റിനു മാറ്റു കൂട്ടും. ഭാവിയിൽ കൂടുതൽ മലയാളി പെൺകുട്ടികളെ ബാഡ്മിന്‍റണിലേക്ക് ആകർഷിക്കുവാനും ടൂർണമെന്‍റിൽ പങ്കെടുക്കുവാനും ഇതൊരു പ്രോത്സാഹനമാവും എന്ന് മാഗ് സ്പോർട്സ് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

അലക്സ് പാപ്പച്ചൻ (എംഐഎച്ച് റിയൽറ്റി) മെഗാ സ്പോൺസറും രഞ്ജു രാജ്‌ (പ്രൈം ചോയ്സ് ലെൻഡിങ് ) ഗ്രാൻഡ് സ്പോൺസറും സുരേഷ് രാമകൃഷ്ണൻ (അപ്ന ബസാർ) ഡയമണ്ട് സ്പോൺസറും ജിജു കുളങ്ങര (ഫ്രീഡം ഓട്ടോ) ഗോൾഡ് സ്പോൺസറുമായിരിക്കും.

അനിൽ ജനാദ്ദനൻ (ഓഷ്യാനസ് ലിമോസിൻ ആൻഡ് ട്രാൻസ്പോർട്ടേഷൻ), സന്ദീപ് തേവർവള്ളിൽ (പെറി ഹോംസ്), ഷാജി ജെയിംസ് (ഷാജിപ്പാൻ) ആൻഡ് ഫാമിലി, ഹെൻറി (അബാസ്ക്കസ് ട്രാവൽ), ജോർജുകുട്ടി (ടോപ് ഗ്രാനൈറ്റ്സ് ആൻഡ് സ്റ്റോൺസ്), മറീന ബേ ലിക്കർ, വിൻസെന്‍റ് അലക്സാണ്ടർ ആൻഡ് ഫാമിലി, ഓർഫിയസ് ജോൺ ആൻഡ് ഫാമിലി എന്നിവരാണ് മറ്റു സ്‌പോൺസർമാർ.

മൽസര വിജയികൾക്ക് എവർ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളൊടൊപ്പം കാഷ് പ്രൈസുകളും ഉണ്ടായിരിക്കും.

ടൂർണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പിനായി വിനോദ് ചെറിയാൻ, റെജി കോട്ടയം, അനിത് ഫിലിപ്പ്, രഞ്ജു രാജ്, അനിൽ ജനാർദ്ദനൻ, റെജി വർഗീസ് എന്നിവർ ഉൾപ്പെട്ട കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. ഹൂസ്റ്റണിലെയും ഡാളസിലെയും എല്ലാ ബാഡ്മിന്‍റൺ പ്രേമികളുടെയും സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ടൂർണമെന്‍റിനു ശേഷം എല്ലാ സ്പോൺസർമാർക്കും കളിക്കാർക്കും സംഘാടകർക്കും മാഗിന്‍റെ ആസ്ഥാനമായ കേരള ഹൗസിൽ ഭക്ഷണവും സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: വിനോദ് ചെറിയാൻ റാന്നി 832 689 4742 (മാഗ് സ്പോർട്സ് കോർഡിനേറ്റർ), അനിൽ ആറന്മുള 713 882 7272 (പ്രസിഡന്‍റ്), രാജേഷ് വറുഗീസ് 832 273 0361 (സെക്രട്ടറി), ജിനു തോമസ് 713 517 6582 (ട്രഷറർ).

ജീമോൻ റാന്നി

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ