• Logo

Allied Publications

Americas
"കാശ്മീരി ഫയൽസ് ' പ്രകാശനം ചെയ്തു
Share
ന്യൂയോർക്ക്: പതിനായിരക്കണക്കിന് കാശ്മീരി പണ്ഡിറ്റുകളെ വംശ ഹത്യ നടത്തിയ ചരിത്ര ദുരന്തത്തെ ഇതിവൃത്തമാക്കി പ്രസിദ്ധ മാധ്യമ പ്രവർത്തകൻ പി. ശ്രീകുമാർ രചിച്ച "കാശ്മീരി ഫയൽസ് " പുസ്തക പ്രകാശനം മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)യുടെ ആഭിമുഖ്യത്തിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഓൺലൈൻ ആയി നിർവഹിച്ചു.

ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു മുന്നോട്ടു പോവാൻ വസ്തുതകൾ ശരിയായി മനസിലാക്കേണ്ടതുണ്ട് .അത്തരം വസ്തുതകളിലേക്കു വെളിച്ചം വീശുന്ന പുസ്തകം ആണ് "കാശ്മീരി ഫയൽസ് ' എന്ന് കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു .

പുസ്തകത്തിന്‍റെ കാലിക പ്രസക്തി എടുത്തു കാട്ടിയ സന്ദീപ് വചസ്പതി , വികലമായ നയവും നയരാഹിത്യവും ഉള്ള നേതാക്കന്മാർ സമാധാനജീവിതത്തിനു തന്നെ ഭീഷണിയാണെന്ന് കാശ്മീർ നമ്മോട് നിശബ്ദമായി പറയുന്നു എന്നു ചൂണ്ടികാണിച്ചു . കാലത്തിന്‍റെ ചുവരെഴുത്ത് മനസിലാക്കാത്ത സമൂഹത്തെ കാത്തിരിക്കുന്ന അനിവാര്യമായ പതനവും കാശ്മീരിൽ നിന്നു പഠിക്കണം എന്നും അദ്ദേഹം ഓർമിപ്പിച്ചു .

മന്ത്ര പോലുള്ള സംഘടനകൾ ഇത്തരം സംരഭങ്ങൾക്കു പ്രോത്സാഹനം നൽകുന്നത് മഹത്തായ മാതൃക ആണെന്ന് വിനു കിരിയത് അഭിപ്രായപ്പെട്ടു .

മുൻ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നേതാവുമായ സന്ദീപ് വചസ്പതി , സംവിധായകൻ വിനു കിരിയത് ,പുസ്തക പ്രസാധകർ ആയ വേദ ബുക്‌സ് ഡയറക്ടർ ഷാബു പ്രസാദ് ,മന്ത്ര പ്രസിഡന്‍റ് ഹരി ശിവരാമൻ , പ്രസിഡന്‍റ് ഇലക്ട് ജയ് ചന്ദ്രൻ ,ട്രസ്റ്റി ചെയർ ശശിധരൻ നായർ, സെക്രട്ടറി അജിത് നായർ തുടങ്ങി മന്ത്രയുടെ നൂറോളം അംഗങ്ങൾ പങ്കെടുത്തു.

ഹരി നമ്പുതിരി മോഡറേറ്റർ ആയിരുന്നു.മന്ത്ര വൈസ് പ്രസിഡന്‍റ് ഷിബു ദിവാകരൻ ,ജോയിന്‍റ് സെക്രട്ടറി ശ്യാം ശങ്കർ ,ഡയറക്ടർ ബോർഡ് അംഗം കൃഷ്ണരാജ് മോഹനൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .

കേരളത്തിലെ പ്രകാശനം ഏപ്രിൽ 27 നു അനന്തപുരി ഹിന്ദുസമ്മേളന വേദിയിൽ കശ്മീർ ഫയൽസ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി നടത്തും .

ബുക്ക് ആവശ്യമുള്ളവർ ബന്ധപ്പെടുക :ശ്യാം ശങ്കർ : 716 986 3003

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​