• Logo

Allied Publications

Middle East & Gulf
ഇഫ്താർ സംഘടിപ്പിച്ചു
Share
റിയാദ് : കേളി കലാസാംസ്‌കാരിക വേദി സമൂഹ നോമ്പുതുറയുടെ ഭാഗമായി റൗദ ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കൂടുതൽ പ്രവാസികളിലേക്ക് കേളിയുടെ സാന്നിദ്ധ്യം എത്തിക്കുന്നതിന് വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരിയ തലങ്ങളിലാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.

20 വർഷത്തോളമായി മുടക്കമില്ലാതെ ഇഫ്താർ സംഗമങ്ങൾ നടത്തിവരുന്ന കേളിക്ക്, കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കോവിഡ് ബാധിതരും കോവിഡിനെ തുടർന്നു ജോലിയും ശമ്പളവുമില്ലാതെ, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുകയായിരുന്ന നിരവധി സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് താങ്ങും തണലുമായി അവർക്കാവശ്യമായ മരുന്നും ഭക്ഷണ സാധനങ്ങളും മെഡിക്കൽ ഉപകരണങ്ങളും അടങ്ങിയ നിരവധി ഇഫ്താർ കിറ്റുകൾ അവരുടെ താമസ്ഥലങ്ങളിലെത്തിച്ച് വിതരണം ചെയ്തിട്ടുണ്ട്.

റൗദയിലെ ബഗ്ലഫ് ഇസ്തിരാഹയിൽ നടന്ന ഇഫ്താർ സംഗമത്തിൽ കേളി അംഗങ്ങളും കുടുംബാംഗങ്ങളും മറ്റു പ്രവാസി മലയാളികളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു.

ചെയർമാൻ ശ്രീകുമാർ വാസു, കൺവീനർ കെ.കെ. ഷാജി, ട്രഷറർ സജാദ് എന്നിവരടങ്ങിയ സംഘാടക സമിതിയാണ് ഇഫ്താറിന്‍റെ വിജയത്തിനായി മുന്നൊരുക്കങ്ങൾ നടത്തിയത്. കേളി രക്ഷാധികാരി കമ്മിറ്റിയംഗം ഗീവർഗീസ്, റൗദ രക്ഷാധികാരി കമ്മിറ്റി കൺവീനർ ജോഷി പെരിഞ്ഞനം, സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ, കേന്ദ്ര കമ്മിറ്റിയംഗം കാഹിം, റൗദ ഏരിയ സെക്രട്ടറി സുനിൽ സുകുമാരൻ, ഏരിയ പ്രസിഡന്‍റ് ബിജി തോമസ്, ഏരിയ ട്രഷറർ സതീഷ് കുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ് ലാൽ, രാധാകൃഷ്ണൻ, സലിം പി.പി, അജയൻ, രക്ഷാധികാരി കമ്മിറ്റിയംഗം അൻസാരി, യൂണിറ്റ് ഭാരവാഹികളായ അഭിലാഷ്, രണൻ കമലൻ, ആഷിഖ്, അബ്ദുൽ ജാനിസ്, ശശിധരൻ, കൃഷ്ണകുമാർ, സതീശൻ, വിൽ‌സൺ, ചന്ദ്രൻ, യൂണിറ്റംഗങ്ങളായ സുരേഷ് ബാബു, മോഹനൻ, സുന്ദരൻ, സൈനുദ്ധീൻ, സാബു സാമൂവൽ, നിഷാദ് അബ്ദുൽ അസീസ്, നാസർ, ഷംഷാദ്, ലത്തീഫ്, ഇസ്മായിൽ എന്നിവർ നേത്യത്വം നൽകി.

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്