• Logo

Allied Publications

Middle East & Gulf
സാരഥി കുവൈറ്റ് 22മത് വാർഷിക പൊതുയോഗവും,തെരഞ്ഞെടുപ്പും നടത്തി
Share
കുവൈറ്റ്: കുവൈറ്റിലെ ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈറ്റ് 22മത് വാർഷിക പൊതുയോഗവും, 202223 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

വെള്ളിയാഴ്ച്ച നടന്ന ചടങ്ങിൽ സാരഥി പ്രസിഡന്‍റ് സജീവ് നാരായണൻ അധ്യക്ഷനായിരുന്നു, വൈസ് പ്രസിഡന്‍റ് എൻ എസ് ജയകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിന്‍റെ ഉദ്ഘാടനം സാരഥി മുതിർന്ന അംഗമായ അഡ്വക്കേറ്റ് ശശിധരപണിക്കർ നിർവഹിച്ചു. യോഗത്തിൽ സാരഥി ജനറൽ സെക്രട്ടറി ബിജു. സി.വി 2020 22 കാലയളവിലെ വാർഷികറിപ്പോർട്ടും ട്രഷറർ രജീഷ് മുല്ലക്കൽ സാമ്പത്തിക റിപ്പോർട്ടും വനിതാവേദി സെക്രട്ടറി പ്രീത സതീഷ് വനിതാവേദി വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

സാരഥി ട്രസ്റ്റ് ചെയർമാൻ സുരേഷ് കെ , വനിതാവേദി ചെയർ പേഴ്‌സൺ ബിന്ദു സജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്കുള്ള സാമ്പത്തിക സഹായം സാരഥി ഭാരവാഹികൾ കൈമാറി.

2022 23 വർഷത്തെ സാരഥി കുവൈറ്റ് ഭാരവാഹികളായി സജീവ് നാരായണൻ (പ്രസിഡന്‍റ്), സതീഷ് പ്രഭാകരൻ (വൈസ് പ്രസിഡന്‍റ്), ബിജു സി വി (ജനറൽ സെക്രട്ടറി), സൈഗാൾ സുശീലൻ (സെക്രട്ടറി), അനിത് കുമാർ (ട്രഷറർ), ഉദയഭാനു (ജോയിന്റ് ട്രഷറർ) എന്നിവരെയും
സാരഥി വനിതാവേദി ഭാരവാഹികളായി പ്രീത സതീഷ് (ചെയർപേഴസൺ), ബിന്ദുസജീവ് (വൈസ് ചെയർപേഴസൺ), മഞ്ജു സുരേഷ് (സെക്രട്ടറി), മിത്ര ഉദയൻ (ജോ: സെക്രട്ടറി), വൃന്ദ ജിതേഷ് (ട്രഷറർ), ജിതാ മനോജ് (ജോ: ട്രഷറർ) എന്നിവരെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.

ചടങ്ങിൽ മലയാളം മിഷൻ നടത്തിയ പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ, "സാരഥിയം2021"ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കുള്ള ഉപഹാരങ്ങൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.
202022 കാലയളവിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഫാഹഹീൽ യൂണിറ്റിന് അവാർഡ് നൽകുകയും, സാരഥി നടത്തിയ വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം കൊടുത്ത ബിജു ഗംഗാധരൻ, അഭിലാഷ് രാജൻ, ബിജു.എം.പി, ദിലീപ് കുമാർ, ജിനി ജയൻ, ഷാജി ശ്രീധരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഭവനരഹിതർക്കായുള്ള സാരഥിയുടെ 'സ്വപ്നവീട്' പദ്ധതിയിലേക്ക് ഒരു വീട് സ്പോൺസർ ചെയ്ത ശ്രീ ഉണ്ണികൃഷ്ണന് പ്രത്യേക ആദരവ് നൽകുകയുണ്ടായി. സാരഥിയുടെ സ്പോർട്സ് മീറ്റ് "Athleticism 2021"ഇൽ ഫിറ്റ്നസ് ചലഞ്ച് വിഭാഗത്തിൽ ജേതാവായ പ്രശാന്ത് കവലങ്ങാടിനു ഉപഹാരം പ്രസിഡന്റ്‌ സജീവ് നാരായണൻ നൽകി.

അജി.കെ.ആർ, സുരേഷ് വെള്ളാപ്പള്ളി, റെജി സി.ജെ , ടി.എസ്.രാജൻ എന്നിവർ നിയന്ത്രിച്ച ചടങ്ങിന് ജോയിന്‍റ് ട്രഷറർ ദീപു നന്ദിപ്രകാശനം രേഖപ്പെടുത്തി.

സലിം കോട്ടയിൽ

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്