• Logo

Allied Publications

Middle East & Gulf
കല കുവൈറ്റ് കാർഷിക മത്സരത്തിന്‍റെ സമ്മാന വിതരണവും സെമിനാറും സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച "എന്‍റെ കൃഷി 2021 22" കാര്‍ഷിക മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും "കൃഷി, സംസ്കാരം, അതിജീവനം" എന്ന പേരിൽ സെമിനാറും അബ്ബാസിയ കല സെന്‍ററിൽ നടന്നു.

കല കുവൈറ്റ് ആക്ടിങ് പ്രസിഡന്‍റ് ശൈമേഷിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് ജോൺ തോമസ് (അഡ്മിനിസ്ട്രേഷൻ മാനേജർ, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ) സെമിനാർ ഉത്ഘാടനം ചെയ്തു , ഈ വർഷത്തെ എന്റെ കൃഷി പ്രവർത്തന റിപ്പോർട്ട് എന്‍റെ കൃഷി ജനറൽ കൺവീനർ ഷാജു വി ഹനീഫ് അവതരിപ്പിച്ചു , കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി, വനിതാവേദി പ്രസിഡന്‍റ് സജിത സ്കറിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ട്രഷറർ അജ്നാസ് മുഹമ്മദ് സ്വാഗതവും, അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ് നന്ദിയും രേഖപ്പെടുത്തി. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജയകുമാറിന് "കർഷകശ്രീ" പുരസ്‌കാരവും, രണ്ടാം സ്ഥാനം നേടിയ രാജൻ ലോപ്പസിന് "കർഷക പ്രതിഭ" പുരസ്‌കാരവും, മൂന്നാം സ്ഥാനം നേടിയ അൻസൺ പത്രോസിന് "കർഷക മിത്ര" പുരസ്‌കാരവും, നാല്‌ മേഖലകളിൽ നിന്നായി 19 പേർക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു .

അഞ്ഞൂറോളം മത്സരാർഥികളാണു 2021 ഒക്ടോബർ മുതൽ 2022 മാർച്ച് വരെ 6 മാസക്കാലം ഫ്ളാറ്റുകളിലും, ബാൽക്കണികളിലും, ലഭിച്ച സ്ഥലങ്ങളിലും കൃഷി ചെയ്ത് ഈ മത്സരത്തിൽ പങ്കാളികളായത്.

കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷിവിതരണം രീതികള്‍, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം, പാഴ് വസ്തുക്കളുടെ പുനരുപയോഗം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

സലിം കോട്ടയിൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.