• Logo

Allied Publications

Middle East & Gulf
കേളി ബദിയ ഏരിയ ജനകീയ ഇഫ്ത്താർ സംഘടിപ്പിച്ചു
Share
റിയാദ് : പരിശുദ്ധ റമദാൻ മാസത്തിൽ പൊതുജനങ്ങൾക്കായി കേളി കലാസാംസ്‌കാരിക വേദി ഒരുക്കുന്ന 2022ലെ സമൂഹ നോമ്പുതുറയുടെ ഭാഗമായി ബദിയ ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബദിയ മേഖലയിലെ വ്യവസായ പ്രമുഖരായ കോബ്‌ളാൻ, ജെസ്‌കോ പൈപ്പ്, അൽ സൈദ, അസാഫ്, സാഗർ റെസ്റ്റോറന്റ് എന്നിവരുടെയും, തല്പരരായ സ്വദേശി പൗരന്മാരുടെയും, കേളി അംഗങ്ങളുടെയും സഹകരണത്തോടെയാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.

റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കൂടുതൽ പ്രവാസികളിലേക്ക് കേളിയുടെ സാന്നിദ്ധ്യം എത്തിക്കുന്നതിന് വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരിയ തലങ്ങളിലാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്. ഇരുപത് വർഷത്തോളമായി മുടക്കമില്ലാതെ ഇഫ്താർ സംഗമങ്ങൾ നടത്തിവരുന്ന കേളിക്ക്, കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല.

എന്നാൽ കോവിഡ് ബാധിതരും, കോവിഡിനെ തുടർന്ന് ജോലിയും ശമ്പളവുമില്ലാതെ, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുകയായിരുന്ന നിരവധി സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് താങ്ങും തണലുമായി അവർക്കാവശ്യമായ മരുന്നും, ഭക്ഷണ സാധനങ്ങളും, മെഡിക്കൽ ഉപകരണങ്ങളും അടങ്ങിയ നിരവധി ഇഫ്താർ കിറ്റുകൾ അവരുടെ താമസ്ഥലങ്ങളിലെത്തി കേളി വിതരണം ചെയ്തിട്ടുണ്ട്.

ബദിയ ഏരിയയിലെ ഇസ്തിരാഹയിൽ നടന്ന ഇഫ്താർ സംഗമത്തിൽ കേളി അംഗങ്ങളും, കുടുംബാംഗങ്ങളും, മറ്റു പ്രവാസി മലയാളികളും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, യമൻ, ഈജിപ്ത്, ഫിലിപൈൻസ്, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും, സ്വദേശികളും ഉള്‍പ്പെടെ സമൂഹത്തിലെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ഏരിയാ രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ ചന്ദ്രൻ തെരുവത്ത്, ആക്ടിംഗ് സെക്രട്ടറി മധു പട്ടാമ്പി, രക്ഷാധികാരി സമിതി അംഗങ്ങളായ റഫീക്ക് പാലത്ത്, മുസ്തഫ, സരസൻ, കിഷോർ ഇ നിസാം, സംഘാടക സമിതി ഭാരവാഹികളായ അഫ്‌സൽ നിസാർ, ഇബ്രാഹിം കുട്ടി, എ.കെ.നായർ, ഹക്കീം, ഫൈസൽ നിലമ്പൂർ, സത്യവാൻ, സംഘാടക സമിതി അംഗങ്ങള്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഇഫ്താർ സംഗമത്തിന് നേതൃത്വം നല്‍കി.

സലിം കോട്ടയിൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.