• Logo

Allied Publications

Middle East & Gulf
ഫോക്കസ് ഭാരവാഹികൾ അംബസിഡറെ സന്ദർശിച്ചു
Share
കുവൈറ്റ് സിറ്റി: എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജിനെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ചു. ഫോക്കസ് സംഘട നയെയും പ്രസ്ഥാനത്തിന്‍റെ ഈ വർഷത്തെ പ്രവർത്തനങ്ങളെപ്പറ്റിയും അദ്ദേഹത്തോട് വിശദീകരിച്ചു.

കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്ന ബൂസ്റ്റർ ഡോസ് എടുത്തവരുടെ പി .സി ആർ ടെസ്റ്റ് ഒഴിവാക്കുക, പാസ്പോർട്ട് പുതുക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കുക, ഇന്ത്യൻ ആർട്സ് സർക്കിൾ പോലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ഒരു സ്ഥിരം വേദി, കാനഡ, യുഎസ് എ യൂറേപ്യൻ രാജ്യങ്ങളിലേക്ക് പോകുന്നതിനായുള്ള NClex RNOET എന്നിവയുടെ പരീക്ഷ സെന്‍റർ കുവൈറ്റിലും അനുവദിക്കുക, അവധികാല വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രണം എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം അംബാസഡർക്ക് നൽകി.

പ്രസിഡന്‍റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ട്രഷറർ സി.ഒ. കോശി., വൈസ് പ്രസിഡന്‍റ്റെജി കുമാർ, ജോ: ട്രഷറർ ജേക്കബ്ബ് ജോൺ, ഉപദേശക സമതിയംഗം തമ്പിലൂക്കോസ് എന്നിവർ ഈ സന്ദർശനത്തിൽ പങ്കെടുത്തു.

സലിം കോട്ടയിൽ

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു.
അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു.
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി.
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു.