• Logo

Allied Publications

Americas
വിശുദ്ധിയുടെ നിറവിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഭക്തിനിർഭരമായി
Share
ഷിക്കാഗോ: മോർട്ടൺഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ഏപ്രിൽ 10 മുതല് 17 വരെ നടത്തിയ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ ഭക്ത്യാദരപൂർവം ആചരിച്ചു.
ഓശാന ഞായറാഴ്ച രാവിലെ എട്ടിനും ഏഴിനും അർപ്പിച്ച വിശുദ്ധ ബലിയിൽ ഇടവക വികാരി റവ. ഫാ. തോമസ് മുളവനാൽ മുഖ്യകാർമ്മികൻ ആയിരുന്നു.

വൈകിട്ട് അഞ്ചിന് യുവജനങ്ങൾക്കായി ഇംഗ്ലീഷ് ഭാഷയിൽ അർപ്പിച്ച വിശുദ്ധ ബലിയിൽ അസോസിയേറ്റ് വികാരി റവ.ഫാ. ജോസഫ് തച്ചാറ മുഖ്യ കാർമ്മികത്വം വഹിച്ചു.
ഏപ്രിൽ 13 ബുധനാഴ്ച ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ കുമ്പസാരത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

പെസഹാ വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് നടന്ന വിശുദ്ധ ബലിയിൽ ഫാ. തോമസ് മുളവനാൽ, ഫാ. ജോസഫ് തച്ചാറ എന്നിവർ കാർമ്മികരായിരിന്നു. തുടർന്ന് കാലുകൾ ശുശ്രൂഷയും നടത്തപ്പെട്ടു. ഇടവകയിലെ വിൻസെൻറ് ഡി പോൾ സൊസൈറ്റിൽ നിന്നുള്ള 12 പേര് ആയിരുന്നു കാലുകഴുകൽ ശുശ്രൂഷയിൽ പങ്കെടുത്തത് .


ഏപ്രിൽ 16 ദുഃഖവെള്ളിയാഴ്ച തിരുകർമ്മങ്ങൾ വൈകിട്ട് അഞ്ചിനും (ഇംഗ്ലീഷ്) ഏഴിനും (മലയാളം) നടന്നു. ഫാ. തോമസ് മുളവനാൽ, ഫാ. ജോസഫ് തച്ചാറ, ഫാ.ജോനാസ് എന്നിവരുടെ കാർമികത്വത്തിൽ പീഡാനുഭവ ചരിത്ര വായനയും അന്നേദിവസം നടത്തപ്പെട്ടു.
ഉയർപ്പ് തിരുന്നാൾ തിരുകർമ്മങ്ങൾ ഏപ്രിൽ 16 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കും (ഇംഗ്ലീഷ്) 6:30 നും (മലയാളം) നടത്തപ്പെട്ടു. ഫാ. തോമസ് മുളവനാൽ, ഫാ. ജോസഫ് തച്ചാറ എന്നിവരായിരുന്നു തിരുക്കർമ്മങ്ങളുടെ കാർമ്മികർ.

അനിൽ മറ്റത്തിൽക്കുന്നേലിന്‍റെ നേതൃത്വത്തിലുള്ള ഗായക സംഘം തിരുക്കർമ്മങ്ങളുടെ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. കോവിഡ് മഹാമാരിയുടെ ശമനത്തെ തുടർന്ന് ഈ വർഷം ദൈവാലയ തിരുക്കർമ്മങ്ങളിൽ പങ്കുചേരുവാൻ വിശ്വാസികളുടെ വൻ തിരക്ക് അനുഭവപ്പെട്ടു. തിരുക്കർമ്മങ്ങളുടെ സമാപനത്തിൽ ഈസ്റ്റർ കേക്ക് മുറിച്ച് ഏവരും മധുരം പങ്കുവച്ചു. ഇടവക കൈക്കാരന്മാരായ സാബു കട്ടപ്പുറം, അലക്സ് മുല്ലപ്പള്ളി, ജെയിംസ് കിഴക്കേവാലിയിൽ, കുഞ്ഞച്ചൻ കുളങ്ങര, അമൽ കിഴക്കേക്കുറ്റ് എന്നിവർ വിശുദ്ധവാര തിരുകർമ്മങ്ങളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.

സ്റ്റീഫൻ ചൊള്ളംബേൽ. (പിആർഒ)

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ