• Logo

Allied Publications

Americas
2022 2024 കൺവൻഷൻ ഫ്ലോറിഡയിലേക്ക് സ്വാഗതം : ഫോമാ ഫാമിലി ടീം
Share
ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡ, സഞ്ചാരികളുടെ പറുദീസയാണ്. ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്‍റെ (ഫോമാ) ഏറ്റവും വലിയ റീജണുകളിലൊന്നായ സൺഷൈൻ റീജിയണാണ് ഫ്ലോറിഡ.

11 അംഗ സംഘടനകളുള്ള റീജിയണിലെ എല്ലാ സംഘടനകളും ഒറ്റക്കെട്ടായി, 2022 24 ഫോമയുടെ അന്തർദ്ദേശീയ കൺവൻഷൻ ഫ്ലോറിഡായിൽ വെച്ചു നടത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ജെയിംസ് ഇല്ലിക്കൽ നയിക്കുന്ന ഫോമാ ഫാമിലി ടീം, ഇതേ ആവശ്യമായാണ് മത്സര രംഗത്തുള്ളത്.

ഫോമാ കണ്ടിട്ടുള്ളതിൽ വെച്ചു എല്ലാ പ്രായാക്കാരേയും, ജനവിഭാഗങ്ങളേയും ഉൾപ്പെടുത്തി, മലയാളത്തനിമയിൽ നടത്തുവാൻ, എന്തുകൊണ്ടും ഉത്തമം ഫ്ലോറിഡ തന്നെയാണെ അംഗ സംഘടനാ അധ്യക്ഷൻമാർ പറഞ്ഞു. അന്താരാഷ്ട്ര കൺവൻഷനു വേദിയാകുവാൻ ഫ്ലോറിഡ സജ്ജമാണെന്നും അമേരിക്കൻ മലയാളികളെ ഫ്ലോറിഡയിലേക്ക് ഹൃദയാദരവോടെ ക്ഷണിക്കുന്നുവെന്നും ഫ്ലോറിഡയിലെ പതിനൊന്ന് മലയാളി സംഘടനകൾക്കു വേണ്ടി സംഘടനാ പ്രസിഡന്‍റുമാർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ഒർലാണ്ടോ റീജിയൺ മലയാളി അസോസിയേഷൻ (ഓർമ്മ) പ്രസിഡന്‍റ് രാജീവ് കുമാരൻ , നവകേരള മലയാളി അസ്സോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ് സാജോ പല്ലിശ്ശേരി, മിയാമി മലയാളി അസ്സോസിയേഷൻ പ്രസിഡന്‍റ് സനിൽ പ്രകാശ്, മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് ഫ്ലോറിഡ പ്രസിഡന്‍റെ ജെയ്സൺ സിറിയക്, മലയാളി അസ്സോസിയേഷൻ ഓഫ് ടാമ്പ പ്രസിഡന്‍റ്അരുൺ ചാക്കോ, മലയാളി അസ്സോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ പ്രസിഡന്‍റ് ബാബു തോമസ്, ടാമ്പ ബെ മലയാളി അസ്സോസിയേഷൻ പ്രസിഡന്‍റ് ജോമോൻ ആന്‍റണി , മലയാളി അസ്സോസിയേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡ പ്രസിഡന്റ് ബിനൂപ് കുമാർ എന്നിവരാണ് ജെയിംസ് ഇല്ലിക്കൽ നേതൃത്വം നൽകുന്ന ഫോമാ ഫാമിലി ടീമിന് പിന്തുണ അറിയിച്ച് ഫ്ലോറിഡയിലേക്ക് ഫോമാ കൺവൻഷന് ഹൃദയ പുരസരം സ്വാഗതം നൽകിയത്. ഒട്ടനവധി പ്രസ്ഥാനങ്ങൾക്കും പരിപാടികൾക്കും നേതൃത്വം നൽകി കർമ്മനിരതനായ സംഘടനാ നേതാവാണ് ജെയിംസ് ഇല്ലിക്കൽ.

ഫോമാ അംഗസംഘടനകളുടേയും, മലയാളി സംഘടനകളുടെയും പരിപൂർണ്ണ പിന്തുണയോടെ ഫോമാ ഫ്ലോറിഡ കൺവൻഷന് സ്വാഗതം ലഭിക്കുന്നത് ഫോമ ഫാമിലി ടീമിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. ഫോമാ ഫാമിലി ടീമിന്റെ മീറ്റ് ആൻഡ് ഗ്രീറ്റ് പര്യടനം പ്രാദേശിക മലയാളി സംഘടനകൾക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. പ്രാദേശിക സംഘടനകളുടെ ഒത്തു ചേരലാണ് ഫോമയുടെ ശക്തി. അംഗസംഘടനകൾക്കും റീജിയണുകൾക്കും ശക്തിയേകുവാനും, നൂതന ആശയങ്ങൾ മനസിലാക്കുവാനും പരസ്പരം പങ്കുവയ്ക്കുവാനും ഫാമിലി ടീം കാണിക്കുന്ന താല്പര്യത്തിന് പ്രത്യേകം അഭിനന്ദിക്കുന്നതായി അസ്സോസിയേഷൻ പ്രസിഡന്‍റുമാർ അറിയിച്ചു.

ജെയിംസ് ഇല്ലിക്കല്‍ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി നയിക്കുന്ന ഫോമാ ഫാമിലി ടീമിൽ
ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി വിനോദ് കൊണ്ടൂരും, ജൊഫ്രിന്‍ ജോസ് ട്രഷററായും, സിജില്‍ പാലക്കലോടി വൈസ് പ്രസിഡന്‍റായും, ബിജു ചാക്കോ ജോയിൻ്റ് സെക്രട്ടറിയായും,
ബബ്‌ലു ചാക്കോ ജോയിൻ്റ് ട്രഷററായിയും മത്സരിക്കുന്നു.

കെ.കെ.വർഗീസ്

ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും.
ഫിലഡൽഫിയ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട
സ​ലീ​ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർക്ക്​): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട
ഫോ​റി​ൻ പോ​ളി​സി തി​ങ്ക് ടാ​ങ്കാ​യ ഹ​ഡ്സ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വാ​ൾ​ട്ട​ർ പി. ​സ്റ്റേ​ൺ ചെ​യ​ർ ചു​മ​ത​ല നി​ക്കി ഹേ​ലി​ക്ക്.
സൗ​ത്ത് ക​രോളി​ന: ഫോ​റി​ൻ പോ​ളി​സി തി​ങ്ക് ടാ​ങ്കാ​യ ഹ​ഡ്സ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വാ​ൾ​ട്ട​ർ പി.
മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് "​ഇ​ന്ത്യ​ൻ മി​ഷ​ൻ ട്രി​പ്പ് 2024' ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർക്ക്​: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വി​വി​ധ മി​ഷ​ൻ മേ