• Logo

Allied Publications

Europe
ലീഡ്സിൽ "കലാഫെസ്റ്റ് 2022' ‌ഏപ്രിൽ 23ന്
Share
ലണ്ടൻ: യോർക് ഷെയറിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ലീഡ്സ് മലയാളി അസോസിയേഷൻ (ലിമ) സംഘടിപ്പിക്കുന്ന "കലാഫെസ്റ്റ് 2022' ഏപ്രിൽ 23നു (ശനി)
ലീഡ്സിൽ തിരിതെളിയും.

രാവിലെ പത്തിനു അസോസിയേഷൻ പ്രസിഡൻ്റ് ജേക്കബ് കുയിലാടൻ കലാഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ലീഡ്സിലും പരിസര പ്രദേശങ്ങളിലുമായി പുതിയതായി എത്തിചേർന്നിരിക്കുന്ന മലയാളി കുടുംബംങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും അസോസിയേഷൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ലഭിക്കുന്ന വലിയ അവസരമാണിത്. കലാ സാംസ്കാരിക പരിപാടികളും ഫാമിലി ഗെയിംസും ഉൾപ്പെടെ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന നിരവധി പരിപാടികളാണ് കലാഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലിമ കലാവേദി അവതരിപ്പിക്കുന്ന "നേരിന്‍റെ പാത' എന്ന നാടകം അരങ്ങിൽ അവതരിപ്പിക്കും. നിരവധി നാടകങ്ങൾക്ക് തിരക്കഥയെഴുതിയ ടൈറ്റസ് വല്ലാർപാടം രചനയും ജേക്കബ് കുയിലാടൻ സംവിധാനവും നിർവഹിച്ചിരിക്കുന്നു.

ലീഡ്സിലെ പ്രമുഖ സ്ഥാപനങ്ങളായ റസ്റ്ററന്‍റായ തറവാട്, സ്റ്റെർലിംഗ് സ്ട്രീറ്റ്, ആയുഷ് ആയുർവേദ, വെൽകെയർ തുടങ്ങിയവയാണ്കലാഫെസ്റ്റിനെ സ്പോൺസർ ചെയ്തിരിക്കുന്നത്.
ലിമ കലാ ഫെസ്റ്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിലാസം: Nippet In, Leeds, LS9 7TB.

അലക്സ് വർഗീസ്

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​ല​യാ​ളി ല​ണ്ട​നി​ൽ അ​ന്ത​രി​ച്ചു.
ല​ണ്ട​ൻ: കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​ൻ ത​ട​ത്തി​പ്പ​റ​മ്പി​ൽ റ്റി.​കെ.
ജി​ഐ​സി​സി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: ഗാ​ൽ​വേ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ക​മ്യൂ​ണി​റ്റി (ജി​ഐ​സി​സി) ന​ട​ത്തു​ന്ന അ​യ​ർ​ല​ണ്ടി​ലെ വി​വി​ധ കൗ​ണ്ടി​ക​ളി​ൽ നി​ന്നു​ള്ള 15 ടീ​മു​ക​ൾ പ​ങ്ക
ജ​ര്‍​മ​നി സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക്.
ബെ​ർ​ലി​ൻ: ജ​ര്‍​മ​ൻ സ​മ്പ​ദ്‍​വ്യ​വ​സ്ഥ മാ​ന്ദ്യ​ത്തി​ലേ​ക്ക് ക​ട​ന്നു.
സ​മീ​ക്ഷ യു​കെ​യു​ടെ പ്ര​തി​നി​ധി സ​മ്മേ​ള​നം പീ​റ്റ​ർ​ബോ​റോ​യി​ൽ ന​ട​ന്നു.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ​യു​ടെ ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​നം പീ​റ്റ​ർ​ബൊ​റോ ഇ​ന്ന​സെ​ന്‍റ് ന​ഗ​റി​ൽ ന​ട​ന
കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം നോ​ർ​ത്ത് റൈ​ൻ വെ​സ്റ്റ്​ഫാലിയ നി​യ​മ​സ​ഭ സ​ന്ദ​ര്‍​ശി​ച്ചു.
കൊ​ളോ​ണ്‍: കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​ര്‍​മ​ന്‍​കാ​രു​ള്‍​പ്പ​ടെ 42 അം​ഗ സം​ഘം നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ