• Logo

Allied Publications

Americas
ഷിക്കാഗോയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Share
ഷിക്കാഗോ: ഷിക്കാഗോയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മൂന്നു വിദ്യാർഥികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാർബൻഡയ്ൽ സതേൺ യൂണിവേഴ്സിറ്റി കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ പവൻ സ്വർണ (23), വംഷി കെ. പിച്ചെട്ടി(23) എന്നിവരും ഡ്രൈവർ മിസ്സോറിയിൽ നിന്നുള്ള മേരി മ്യൂണിയറുമാണു (32) മരിച്ചത്. മൂവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.

യശ്‌വന്ത്(23), കല്യാൺ ഡോർന്ന(24), കാർത്തിക് (23) എന്നിവരായെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ കാർത്തിക്കിന്‍റെ നില ഗുരുതരമാണ്. അപകടത്തിൽ മരിച്ച വിദ്യാർഥികളോടുള്ള ആദരസൂചകമായി ക്യാംപ‌സ് ലേക്കിനു സമീപമുള്ള ബെക്കർ പവിലിയനു മുമ്പിൽ വെള്ളിയാഴ്ച വൈകിട്ടു പ്രാർഥന സംഘടിപ്പിച്ചു.

ഏപ്രിൽ 21 നു രാവിലെയായിരുന്നു അപകടം. ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. എതിരെ വന്ന കാർ ഓടിച്ചിരുന്ന ഡ്രൈവർക്കു വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നു പോലീസ് പറയുന്നു.

വിദ്യാർഥികളുടെ ആകസ്മിക വിയോഗത്തിൽ യൂണിവേഴ്സിറ്റി ചാൻസലർ ഓസ്റ്റിൻ എ. വെയ്ൻ അനുശോചനം അറിയിച്ചു.

പി.പി. ചെറിയാൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ